പ്രണവിന്റെ പെര്‍ഫോമന്‍സ് അതിഗംഭീരം, ധൈര്യമായിട്ട് ആദിക്ക് ടിക്കറ്റെടുത്തോളാന്‍ റോഷന്‍ ആന്‍ഡ്രൂസ്

ആദിയിലെ പ്രണവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് പ്രശസ്ത സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും. ആദി തനിയ്ക്കിഷ്ടമായെന്നും ചിത്രത്തിലെ പ്രണവിന്റെ പെര്‍ഫോമന്‍സ് അതിഗംഭീരമായിരുന്നെന്നും സംവിധായകന്‍ തന്റെ ഫേയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ചിത്രം ഇറങ്ങി ഇതിനോടകം തന്നെ വിനീത് ശ്രീനിവാസന്‍, മഞ്ജു വാര്യര്‍, വി എ ശ്രീകുമാര്‍, അരുണ്‍ ഗോപി തുടങ്ങി സിനിമാമേഖലയിലെ പ്രമുഖര്‍ ചിത്രത്തിനും പ്രണവിനും അഭിനന്ദനമറിയിച്ച് മുന്നോട്ട് വന്നു കഴിഞ്ഞു.

ചിത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണം പ്രണവിന്റെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ്. യുവാക്കള്‍ക്കൊപ്പം കുടുംബപ്രേക്ഷകരും ചിത്രത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ നരസിംഹമായിരുന്നു.

pathram desk 2:
Related Post
Leave a Comment