ഫോട്ടോ എടുത്തപ്പോള്‍ വയറിലെ സ്ട്രെച്ച്മാര്‍ക്കുകള്‍, ഒരുമടിയുമില്ലാതെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് നടി പരനീതി

നടി പരനീതി ചോപ്രയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ ചര്‍ച്ചാവിഷയം. അടുത്തിടെ ശരീരഭാരം കുറച്ച പരനീതി തന്റെ വയറിലെ സ്ട്രെച്ച് മാര്‍ക്ക് കാണിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായിരിക്കുന്നത്. അഭിമാനത്തോടെ സ്ട്രെച്ച്മാര്‍ക്കുകള്‍ തുറന്നുകാട്ടുന്നു എന്നു തുടങ്ങി താരത്തിന്റെ ചിത്രത്തിനടിയില്‍ കമന്റുകളുമായി എത്തിയത് നിരവധി ആരാധകരും.

സ്ട്രെച്ച്മാര്‍ക്കുകള്‍ മറയ്ക്കാന്‍ കരീന കപൂര്‍ ഫോട്ടോഷോപ്പിന്റെ സഹായം തേടിയത് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെയാണ് പരനീതിയുടെ പോസ്റ്റ്. എന്തായാലും പരനീതിയെ ഇന്റര്‍നെറ്റ് ലോകം ഏറ്റെടുത്തുകഴിഞ്ഞു. താരത്തിന്റെ കഠാനാധ്വാനത്തിന്റെ ഫലമാണ് ഈ സ്ട്രെച്ച്മാര്‍ക്കുകള്‍ എന്നുപോലും കമന്റുകള്‍ വായിക്കാം.

2014ല്‍ കില്‍ ദില്‍ എന്ന ചിത്രത്തിന് ശേഷം ഫിറ്റ്നെസ്സില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പരനീതി സിനിമയില്‍ നിന്ന് മൂന്ന് വര്‍ഷം വിട്ടുനില്‍ക്കുകയായിരുന്നു. ശരീരഭാരം കാരണം വളരെയധികം ബുദ്ധിമിട്ടിയിരുന്നെന്നും ഇത് മറികടക്കാന്‍ സ്വയം പരിശ്രമിക്കണമെന്ന് തീരുമാനിക്കുകയായിരുന്നെന്നും പരനീതി മുമ്പ് അഭിമുഖങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഒന്നരവര്‍ഷത്തെ പ്രയത്നമാണ് ഫിറ്റ്നസ് നേടിയെടുക്കാന്‍ സഹായിച്ചതെന്നും താരം പറഞ്ഞു.

pathram desk 2:
Related Post
Leave a Comment