ഭാവനയുടെ കല്ല്യാണം ഞങ്ങള്‍ ബഹിഷ്‌കരിച്ചത് പൊരിച്ച മീന്‍ ഇല്ലാത്തതുകൊണ്ട്, വിവാഹത്തിനെത്താത്ത റിമയ്ക്കും പാര്‍വതിക്കുമെതിരെ ട്രോള്‍ മഴ

കാവ്യ മാധവന്‍-ദിലീപ് വിവാഹത്തിന് ശേഷം മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ഭാവന-നവീന്‍ വിവാഹമാണ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഭാവനയെയും നവീനിനെയും ശ്രദ്ധിക്കുന്നതിനൊപ്പം, കല്യാണത്തിന് ആരൊക്കെ വന്നു എന്നും എന്തൊക്കെ ചെയ്തു എന്നും ചിലര്‍ അക്ഷമരായി നോക്കി നില്‍ക്കുന്നു.

അങ്ങനെ നോക്കി നിന്നപ്പോള്‍ കിട്ടിയതാണ് നവ്യ നായരുടെ ഒരു സെല്‍ഫി. കല്യാണത്തിന് വന്ന സെലിബ്രിറ്റി പെണ്‍പുലികളെല്ലാം ഒരുമിച്ചുള്ളൊരു സദ്യ സെല്‍ഫിയാണത്. നവ്യയ്ക്കൊപ്പം മഞ്ജു വാര്യര്‍, രേഖ, ഭാഗ്യ ലക്ഷ്മി, രമ്യ നമ്പീശന്‍ തുടങ്ങിയൊരു നീണ്ട താരനിര തന്നെയുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രത്തിന് ഒത്തിരി ട്രോളുകളും വന്നുകൊണ്ടിരിക്കുന്നു.

മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ പെണ്‍പുലികളും വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ പാര്‍വ്വതിയെയും റിമ കല്ലിങ്കലിനെയും കണ്ടില്ല. കാരണം അവിടെ പൊരിച്ച മീന്‍ കൊടുക്കുന്നില്ലെന്ന് അറിഞ്ഞതുകൊണ്ടാണെന്ന് ട്രോളര്‍മാര്‍ പറയുന്നു.

pathram desk 2:
Related Post
Leave a Comment