പദ്മാവത് റിലീസ് ആകുന്നതിന് രണ്ടു ദിവസം മുന്‍പ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളുമായി സിനിമയിലെ നായിക ദീപിക പദുക്കോണ്‍.മുംബൈയിലെ ഉള്‍പ്രദേശത്തുള്ള സിദ്ധിവിനായക ക്ഷേത്രത്തിലെത്തിയ ദീപികക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. യാത്രയിക്ഷേത്രദര്‍ശനത്തിന് മാധ്യമപ്രവര്‍ത്തകരും ദീപികയോടൊപ്പം ഉണ്ടായിരുന്നു.
ദീപിക മുഖ്യവേഷത്തിലെത്തുന്ന പദ്മാവത് റിലീസ് ചെയ്യുന്നത് സംഘപരിവാര്‍ സംഘടനകള്‍ എതിര്‍ത്തിരുന്നു.ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ രജ്പുത് കര്‍ണിസേന ചില സംസ്ഥാനങ്ങളില്‍ വ്യാപക ആക്രമണങ്ങള്‍ നടത്തിയത്.
ഇത്തരം പ്രതിഷേധത്തോടെയാണ് സിനിമയുടെ റിലീസ് ഒരു മാസത്തോളം വൈകിയത്. ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് കരുതിയ ചിത്രം ചില സംസ്ഥാനങ്ങള്‍ നിരോധിച്ചതോടെ വീണ്ടും റിലീസ് വൈകി. കഴിഞ്ഞ ആഴ്ചയാണ് രാജ്യമൊട്ടാകെ സിനിമ റിലീസ് ചെയ്യുന്നതിന് സുപ്രീംകോടതി അനുമതി നല്‍കിയത്.
Leave a Comment