കൊല്ലത്ത് ഉത്സവത്തിനിടെ ആന വിരണ്ടു… തിക്കിലും തിരക്കിലും പെട്ട് പന്ത്രണ്ടോളം പേര്‍ക്ക് പരിക്ക്, ആന ഇടയാന്‍ കാരണം വാലില്‍ പിടിച്ചത് (വീഡിയോ)

കൊട്ടിയം: കൊല്ലത്ത് ഉത്സവത്തിനിടെ ആന വിരണ്ടോടി. തഴുത്തല ഗണപതിക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ആളപായം ഇല്ല. മുപ്പതോളം ആനകളെയാണ് എഴുന്നള്ളത്തിന് നിര്‍ത്തിയിരുന്നത്. അതില്‍ അമ്പലത്തിനു സമീപം റോഡില്‍ നിര്‍ത്തിയിരുന്ന ആനയാണ് വിരണ്ടത്.

ആന വിരണ്ട സമയം പരിഭ്രാന്തരായി പേടിച്ചോടിയ ആളുകള്‍ നിലത്ത് വീണ് സാരമായ പരിക്കു പറ്റി. ആനയുടെ വാലില്‍ ചിലര്‍ പിടിച്ചതാണ് ഇടയാന്‍ കാരണം. ആന ഇടഞ്ഞതോടെ ജനം പരിഭ്രാന്തരായി ഓടി. ആന പുറത്തിരുന്നവര്‍ക്ക് താഴെ ഇറങ്ങാന്‍ പറ്റാതെ വന്നു.

മുപ്പതോളം ആനകളെയാണ് എഴുന്നള്ളത്തിന് നിര്‍ത്തിയിരുന്നത്. അതില്‍ അമ്പലത്തിനടുത്ത് നിന്ന ആനയാണ് വിരണ്ടത്. അടുത്ത് നിന്ന മറ്റൊരു ആനയ്ക്കും കുത്തേറ്റു. ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ല. ഒടുവില്‍ മയക്കുവെടി വച്ച് ഒന്‍പത് മണിയൊടെയാണ് ആനയെ തളച്ചത്.

pathram desk 1:
Leave a Comment