ടാ മക്കളേ…..സിനിമയില്‍ മാത്രമല്ലടാ !……അങ്ങ് യൂട്യൂബിലും ഉണ്ടടാ പാപ്പന് പിടി…

മലയാള സിനിമയില്‍ മാത്രമല്ല യുട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റിലും താരമായി നമ്മുടെ സ്വന്തം ജയസൂര്യ. മികച്ച കഥാപാത്രങ്ങളുമായി ജയസൂര്യയുടെ അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അപൂര്‍വമായി മാത്രം ലഭിക്കുന്ന നേട്ടം കരസ്ഥമാക്കിയൂട്യൂബില്‍ താരമായിരിക്കുകയാണ് ജയസൂര്യ. നടന്റെ മൂന്നു വ്യത്യസ്ത വിഡിയോയാണ് ട്രെന്‍ഡിംഗ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

സാധാരണ ഗതിയില്‍ താരങ്ങളുടെ ഒരേ സിനിമയുടെ ട്രെയിലറും പാട്ടും ട്രെന്‍ഡിങില്‍ ഇടംപിടിക്കാറുണ്ട്. പക്ഷേ അപൂര്‍വമായിട്ടാണ് മൂന്നു വ്യത്യസ്ത വീഡിയോകള്‍ ട്രെന്‍ഡിംഗ് പട്ടികയില്‍ ഇടം നേടുന്നത്.

ജയസൂര്യയും സൗഭാഗ്യയും ഷെറിലും ചേര്‍ന്ന് നടത്തിയ ഫോട്ടോ ഷൂട്ടാണ് ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. താരത്തിന്റെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ആട് 2 വിലെ ഡിലീറ്റഡ് രംഗമാണ് രണ്ടാം സ്ഥാനത്ത്. പിന്നീട് ട്രെന്‍ഡിംഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് താരത്തിന്റെ വരാന്‍ പോകുന്ന ചിത്രമായ ക്യാപ്റ്റന്‍ സിനിമയുടെ ടീസര്‍.

pathram desk 2:
Related Post
Leave a Comment