മുണ്ടുടുത്ത് ഐറ്റം നമ്പറുമായി ഷാജി പാപ്പനിലെ പെണ്‍പെണ്‍പിള്ളേര്‍, വീഡിയോ വൈറല്‍

സിനിമയില്‍ ഒരു പാട്ടിലോ ഒരു രംഗത്തിലോ സാന്നിധ്യമുള്ളെങ്കിലും ചിലരോട് പ്രേക്ഷകര്‍ക്കൊരു പ്രത്യേക ഇഷ്ടം തോന്നും. ആ ഇഷ്ടം നേടിയവരാണ് ഈ പെണ്‍കുട്ടികള്‍. ആട് എന്ന ജയസൂര്യ ചിത്രത്തിലെ ഡാന്‍സ് നമ്പറിലൂടെ ശ്രദ്ധിക്കപ്പെട്ട സൊണാല്‍ ദേവ്രാജും നിക്കോളും. ആടിലെ പാട്ടിനൊപ്പം ഷാജി പാപ്പന്റെ വസ്ത്രമണിഞ്ഞ് ഇവര്‍ നൃത്തം ചെയ്യുന്ന പുതിയ വിഡിയോയും തരംഗമായി. ചുവപ്പും കറുപ്പും നിറത്തിലുള്ള ഷാജി പാപ്പന്‍ മുണ്ടും കറുത്ത ഷര്‍ട്ടുമണിഞ്ഞ് സ്റ്റൈല്‍ ലുക്കിലുള്ള ഡാന്‍സ് കാണാന്‍ ഏറെ ഭംഗിയാണ്.

ഉത്തരേന്ത്യന്‍ സുന്ദരിമാരെ പോലെ വസ്ത്രം ധരിച്ചാണ് ആടിലെ പാട്ടില്‍ ഇവര്‍ കളിച്ചത്. പുതുമയുള്ള നൃത്തച്ചുവടുകളും പാട്ടിന്റെ രസകരമായ താളവും പിന്നെ ഷാജി പാപ്പനും ചേര്‍ന്ന വീഡിയോ വലിയ ആരവമാണു തീയറ്ററിലുണ്ടാക്കിയത്. ആ നൃത്തം പുതിയ ലുക്കില്‍ അവതരിപ്പിക്കുമ്പോഴും അങ്ങനെ തന്നെയാണു പ്രേക്ഷക പ്രതികരണം.ടീം നാച്ച് എന്ന യുട്യൂബ് അക്കൗണ്ടില്‍ ഇവര്‍ നിറയ്ക്കുന്ന നൃത്തച്ചുവടുകള്‍ക്കു വലിയ ആരാധകവൃന്ദമാണ്. എല്ലാത്തരം നൃത്തശൈലികളും ഇവര്‍ പിന്തുടരാറുണ്ട്. ജിമിക്കി കമ്മല്‍ ഡാന്‍സാണ് ഇവര്‍ക്കു സിനിമയില്‍ അവസരമൊരുക്കിയത്.

pathram desk 2:
Related Post
Leave a Comment