മികച്ച പ്രതികരണവുമായി ആട് 2 തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു…ചിത്രത്തില്‍ നിന്ന് ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ പുറത്ത്…!(വീഡിയോ)

ക്രിസ്മസിന് റിലീസ് ചെയ്ത് ഇപ്പോഴും തീയറ്റര്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ജയസൂര്യ ചിത്രം ആട്2 വിലെ ഡിലീറ്റ്ചെയ്ത രംഗങ്ങള്‍ പുറത്ത്. സിനിമയുടെ അണിയറക്കാര്‍ തന്നെയാണ് യൂട്യൂബിലൂടെ ദൃശ്യങ്ങള്‍ പുറത്ത്വിട്ടത്. ഷാജി പാപ്പന്‍ എന്ന ജയസൂര്യയുടെ കഥാപാത്രത്തിന്റെ വീട്ടില്‍ നടക്കുന്ന ചില രംഗങ്ങളാണ്പ്രേക്ഷകര്‍ക്കായി പുറത്ത്വിട്ടിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വിനായകന് അപകടം സംഭവിച്ചിരുന്നുവെന്ന് വിജയ്് ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോട്ടലിന് നേരെ ബോംബെറിഞ്ഞ് വിനായകനും കൂട്ടുകാരും നടന്നുവരുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഡ്യൂഡ് എന്ന കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിച്ചത്.

ബോംബെറിഞ്ഞതിന് ശേഷം സ്ലോ മോഷനില്‍ നടന്നുവരുന്ന രംഗമായിരുന്നു ചിത്രീകരിക്കുന്നത്. വിനായകന്‍ ബോംബ് പുറകിലോട്ടെറിഞ്ഞതിന് ശേഷം നടന്നു വരുന്ന രംഗമായിരുന്നു. പ്രതീക്ഷിക്കാത്ത തരത്തില്‍ ബോബംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തലിന് പിന്നാലെയാണ് സിനിമയിലെ കൂടുതല്‍ ദൃശ്യങ്ങള്‍ അണിയറക്കാര്‍ തന്നെ പുറത്തുവിട്ടത്.

ക്രിസ്മസ്റിലീസായി തിയേറ്ററിലെത്തിയ ആട്2, മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്.

pathram desk 1:
Related Post
Leave a Comment