ടെക്സാസ്: ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. ടെക്സാസിലെ ഗാല്‍വസ്റ്റണ്‍ ബിച്ച് ഫ്രണ്ട് ഹോട്ടലിലാണ് സംഭവം. മൗറീഷോ മൊറാലസ്(39), മൗറീഷൊ ജൂനിയര്‍(10), ഡേവിഡ് (5) എന്നിവരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷമാണ് മുപ്പത്തേഴുകാരി ഫ്ളോര്‍ഡി മറിയ സ്വയം ജീവനൊടുക്കിയത്.
ഹോട്ടലില്‍ എത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മുറിയില്‍ മല്പ്പിടുത്തമോ വഴക്കോ നടന്നതായും സൂചനകളില്ല. മുറിയില്‍ നിന്നും വെടിയൊച്ച കേട്ടപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോള്‍ യുവതിയും ഒരു കുട്ടിയും അബോധാവസ്ഥയിലായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മറ്റു രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
കൊലപാതകത്തിനു പിന്നിലെ കാരണം കണ്ടെത്താനായില്ലെന്നും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Leave a Comment