കൊച്ചി: ഡി.ജി.പി ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രേഖാമൂലമുള്ള വിമര്‍ശനം. പാറ്റൂര്‍ ഭൂമിയിടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനാണ് വിമര്‍ശനം. രണ്ടാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കാനായിരുന്നു കോടതി നിര്‍ദേശിച്ചത്.
പാറ്റൂര്‍ കേസില്‍ സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശിച്ചിട്ടും നടപ്പാക്കിയില്ല. ജേക്കബ് തോമസിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ഭൂപതിവ് രേഖ വ്യാജമെന്ന് ജേക്കബ് തോമസ് അറിയിച്ചിരുന്നു. പക്ഷേ വ്യാജമല്ലെന്ന് രേഖ പരിശോധിച്ച് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇതിന്‍മേല്‍ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഡിജിപി നല്‍കിയില്ല. ഉദ്യോഗസ്ഥന്റെ നടപടി ശരിയല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കേസില്‍ സ്റ്റേറ്റ് പ്രോസിക്യൂട്ടറുമായി ആലോചിച്ച് സത്യവാങ്മൂലം നല്‍കാനായിരുന്നു നിര്‍ദേശം. ജേക്കബ് തോമസ് വരികയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
Leave a Comment