BREAKING NEWS

ഫ്ലാറ്റിൽ ലഹരിമരുന്ന് വിൽപന? എൻഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിൽ, കിട്ടിയത് നാട്ടിൽ നിന്നെന്നു മൊഴി

· · 1 min read
Share: Copied!

കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിൽ. കോഴിക്കോട് സ്വദേശികളായ റിൻസിയും സുഹൃത്ത് യാസർ അറാഫത്തുമാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. ഇന്നലെ കാക്കനാട് പാലച്ചുവട്ടിലെ ഇവർ‌ താമസിച്ചിരുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്നും 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

അതേസമയം ഡാൻസാഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പ്രതികളുടെ ഫ്ലാറ്റിൽ പരിശോധന നടന്നത്. ഇവർ എംഡിഎംഎ വിൽപ്പനക്കാരാണോയെന്നും സംശയമുണ്ട്. രാത്രി വൈകിയും പ്രതികളുടെ ഫ്ലാറ്റിൽ പരിശോധന നടന്നു.

പരിശോധനയ്ക്ക് ശേഷം പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. അതേ സമയം റിൻസിക്കും യാസറിനും എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നടക്കം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. നാട്ടിൽ നിന്നുള്ള ഒരാളിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇരുവരും പോലീസിനു നൽകിയിരിക്കുന്ന മൊഴിയെന്നാണ് അറിയുന്നത്.

സ്ത്രീധന പീഡനം, വിവാഹമോചനത്തിനു ശ്രമിച്ചാൽ താൻ ജീവനോടെയിരിക്കില്ലെന്നു അമ്മയോട് മകൾ, നോട്ടിസ് കിട്ടിയത് കഴിഞ്ഞ ദിവസം!! ഷാർജയിൽ മകളുടെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു, മകളുടെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്ന് വിപഞ്ചികയുടെ ഭർത്താവ്

BREAKING NEWS
ഇസ്രയേൽ സൈനീകർക്കിടയിൽ കനത്ത വിഷാദം; ആത്മഹത്യ വർധിക്കുന്നു, 2026ൽ മാത്രം 21 മരണമെന്ന് റിപ്പോർട്ട്!
19 Oct 2026
BREAKING NEWS
അവർ കോടതിയിലെത്തിയത് പുഞ്ചിരിയോടെ, ആത്മവീര്യം തകർന്നിട്ടില്ല- ദീപ്കെ!! ആശുതോഷിന്റേയും സൗരവിന്റേയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി!! രാജ്യത്തെ യുവാക്കൾ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്, അധികാരം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നത്, ശബ്ദങ്ങളെ അടിച്ചമർത്താൻ നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടു...
19 Oct 2026
BREAKING NEWS
“നീയൊരു പെണ്ണ് ആയതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്, അല്ലെങ്കിൽ മോന്ത അടിച്ചുപൊളിച്ചേനെ, നീ പോലീസിനെ വിളിച്ചോ, നീ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഞാൻ സംസാരിക്കുന്നത്, നിന്റെയടുത്തൊക്കെ ഇതിലും മോശമായി പറയാത്തത് ഞങ്ങളൊക്കെ മാന്യരായതുകൊണ്ടാണ്"... അസിസ്റ്റന്റ് എൻജിനീയർക്ക് നേരെ ലീഗ് ...
19 Oct 2026
BREAKING NEWS
വർക്കലയിൽ വിദേശവനിതയ്ക്ക് നേരെ ആക്രമണം; തട്ടികൊണ്ടു പോകാനും ശ്രമം; പ്രതി പിടിയിൽ
19 Oct 2026