BREAKING NEWS

’വിയോജിപ്പുകളെ ഭീഷണിയായി കാണരുത്; യുവാക്കൾ ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിന്റെ ശക്തി; അവരുടെ ആശങ്കകൾ കേൾക്കാൻ തയ്യാറാകണം’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

· · 1 min read
Share: Copied!

ന്യൂഡൽഹി: യുവാക്കൾ ഭരണഘടനാ സ്ഥാപനങ്ങളെയും നടപടിക്രമങ്ങളെയും ചോദ്യം ചെയ്യുന്നത് ശക്തവും ഊർജസ്വലവുമായ ജനാധിപത്യത്തിന്റെ പ്രധാന ലക്ഷണമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ചോദ്യങ്ങളിലൂടെയും വിമർശനങ്ങളിലൂടെയും മാത്രമേ ഭരണഘടനാ സ്ഥാപനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കൾ രാജ്യത്തിന്റെ ഭാവി മാത്രമല്ല, വർത്തമാനകാലത്തെ സജീവ പങ്കാളികൾ കൂടിയാണ്. അവരുടെ ആശങ്കകൾ കേൾക്കാൻ സമൂഹം തയ്യാറാകണം. വിയോജിപ്പുകളെ ഒരിക്കലും ഭീഷണിയായി കാണരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബെംഗളൂരുവിൽ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ 34-ാമത് ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

മാറ്റങ്ങൾ ആവശ്യപ്പെടുമ്പോഴും വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും ഭരണഘടനാ തത്ത്വങ്ങളും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കാൻ യുവതലമുറ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധൈര്യവും സത്യസന്ധതയും അവഗണിക്കപ്പെടുന്നവരുടെ ശബ്ദങ്ങൾ കേൾക്കാനുള്ള മനസ്സും അനിവാര്യമാണെന്ന് സൂര്യകാന്ത് പറഞ്ഞു. നിയമവിദ്യാഭ്യാസം അക്കാദമിക് പഠനത്തിൽ മാത്രം ഒതുങ്ങരുത്. വ്യത്യസ്ത കാഴ്ചപ്പാടുകളെ മനസ്സിലാക്കാനും സമൂഹത്തിന് സേവനം ചെയ്യാനും വിദ്യാർഥികളെ പ്രാപ്തരാക്കണം.

ക്രിമിനൽ നിയമങ്ങളും ഭരണഘടനാ നിയമങ്ങളും പഠിക്കുന്നതിനപ്പുറത്തേക്ക് നിയമവിദ്യാഭ്യാസം വളരേണ്ടതുണ്ട്. തങ്ങളിൽനിന്ന് വ്യത്യസ്തമായി ലോകത്തെ കാണുന്നവരെ മനസ്സിലാക്കാനും നീതിക്കുവേണ്ടി ധൈര്യത്തോടെ നിലകൊള്ളാനും നിയമവിദ്യാഭ്യാസം സഹായിക്കണം. അവഗണിക്കപ്പെടുന്നവരുടെ ആശങ്കകൾ കേൾക്കാനുള്ള വിനയവും നിയമമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അത്യന്താപേക്ഷിതമാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

BREAKING NEWS
ആരെയും വേട്ടയാടുന്നത് കോണ്‍ഗ്രസ് രീതിയല്ല, സിപിഐഎം ഇതുകണ്ട് പഠിക്കണം, തനിക്ക് ആരോടും വൈരാഗ്യമില്ല, ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതുകൊണ്ട് പിണറായി വിജയനെ വേട്ടയാടേണ്ടതുണ്ടോ?? മാത്യു കുഴല്‍നാടന്‍ പറഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം, ആര്‍ക്കും തെറ്റ് പറയാന്‍ കഴിയില്ല- ചാണ്ടി ഉമ്മന്‍
18 Oct 2026
BREAKING NEWS
പോലീസുകാരെയും നെറ്റിയിൽ തിലകം ചാർത്തിയവരെയും പ്രതിഷേധക്കാർ ആക്രമിച്ചതിനാലാണ് ഞങ്ങൾ ഇടപെട്ടത്, പോലീസുകാർ അവരുടെ ജോലി ശരിയായി ചെയ്യാത്തതുകൊണ്ടാണ് ഹിന്ദു രക്ഷാ ദളിന് രംഗത്തിറങ്ങേണ്ടി വന്നത്, ബിജെപി നേതാക്കൾ സനാതന ധർമത്തിനെതിരെ സംസാരിച്ചാൽ അവരെയും തല്ലും...ഡൽഹിയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടു...
18 Oct 2026
BREAKING NEWS
ഇതെന്ത് കണക്കാണ്? 25 കിലോമീറ്റർ എ.സി റോഡ് നിർമാണത്തിന് 647 കോടി രൂപയോ? വിജിലൻസ് അന്വേഷണം വേണം’: മന്ത്രി പി.കെ. ബഷീർ
18 Oct 2026
BREAKING NEWS
"എന്തിന്റെ പേരിലാണ് അഹങ്കരിക്കുന്നത്? എന്തു ചെയ്താലും ചുറ്റുമുള്ള ചിലർ സംരക്ഷിക്കുമെന്ന് കരുതിയിട്ടോ? കൂടപ്പിറപ്പിനെ പോലെ കാണുന്ന സഖാവിനെ അടിച്ചിട്ട് തിരിച്ചടിക്കാതിരുന്നത് കഴിവുകേടു കൊണ്ടോ ആരെയെങ്കിലും പേടിച്ചിട്ടോ അല്ല... നിങ്ങളെല്ലാം ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ്, പാർട്ടി പറഞ്...
18 Oct 2026