BREAKING NEWS

കോടതി ജാമ്യം നൽകിയതല്ലേ പിന്നെന്തിന് പിടിച്ചുവയ്ക്കുന്നു?? വേടനെ ഇറക്കിവിടാതെ ഒരടി പിന്നോട്ടില്ല… തൃക്കാക്കര സ്റ്റേഷന് മുന്നില്‍ അസഭ്യവര്‍ഷം ചൊരിഞ്ഞ് യുവാക്കൾ, പിടിച്ച് ലോക്കപ്പിലടച്ച് പോലീസ്

· · 1 min read
Share: Copied!

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ചോദ്യം ചെയ്ത തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നില്‍ യുവാക്കളുടെ പ്രതിഷേധം.  വേടനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് രണ്ട് യുവാക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തമ്പടിച്ച് അസഭ്യവര്‍ഷം ഉള്‍പ്പെടെ നടത്തുകയായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ച വേടനെ എന്തിനാണ് പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവച്ചിരിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ചായിരുന്നു യുവാക്കള്‍ പ്രതിഷേധിച്ചത്.

പലതവണ ഉദ്യോഗസ്ഥര്‍ യുവാക്കളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാക്കള്‍ പരാക്രമം തുടര്‍ന്നതോടെ ഇരുവരെയും പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ലോക്കപ്പില്‍ ഇടുകയായിരുന്നു. ലോക്കപ്പിലും ഇരുവരും ബഹളം തുടരുകയും ചെയ്തു.

യുവാക്കള്‍ ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് പ്രാഥമിക നിഗമനം.അതിനിടെ, ബലാത്സംഗക്കേസില്‍ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം റാപ്പര്‍ വേടനെ ഇന്നലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026