BREAKING NEWS

കാട്ടു പന്നിയുടെ ഇറച്ചി വാങ്ങി കറി വച്ചു കഴിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ, വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ വാങ്ങാനായി ചെന്ന യുവാവിനെ ഉദ്യോ​ഗസ്ഥർ മർദിച്ചതായി വീട്ടുകാർ

· · 1 min read
Share: Copied!

തൃശൂർ: കാട്ടു പന്നിയുടെ ഇറച്ചി വാങ്ങി കറി വച്ചു കഴിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ പത്രോസ് മകൻ മിഥുൻ (30) ആണ് തൂങ്ങിമരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറും ബിജെപി പ്രവർത്തകനുമാണ് മരിച്ച മിഥുൻ. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ദേശമംഗലത്ത് അനധികൃതമായി വൈദ്യുതി കെണി ഒരുക്കി കാട്ടുപന്നിയെ പിടിച്ചു കൊന്നു മാംസം വില്പന നടത്തിയ ആളിൽനിന്നു ഇറച്ചി വാങ്ങി കറിവച്ചു കഴിച്ച കേസിൽ വനം വകുപ്പ് മിഥുനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയശേഷമാണ് മിഥുൻ ആത്മഹത്യ ചെയ്തത്.

കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ നേരത്ത ദേശമംഗലം പല്ലൂർ കിഴക്കേതിൽ മുഹമ്മദ് മുസ്തഫയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കാഞ്ഞിരക്കോട് മാങ്കുളത്തു വീട്ടിൽ ശിവന് (54) ഇറച്ചി നൽകിയെന്നു അറിഞ്ഞത്. ശിവനിൽ നിന്നാണ് മിഥുൻ, മനവളപ്പിൽ മുരളീധരൻ എന്നിവർ ഇറച്ചി വാങ്ങി കറിവച്ച് കഴിച്ചത്.  അതേസമയം ശിവനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തപ്പോൾ മിഥുൻ, മുരളീധരൻ എന്നിവർക്കു ജാമ്യം നൽകി.

അതേസമയം വീടിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിയ നിലയിലായിരുന്നു മിഥുന്റെ മൃതദേഹം. വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. പോലീസ് എത്തിയെങ്കിലും കലക്ടർ വന്നാലെ മൃതദേഹം താഴെയിറക്കാൻ അനുവദിക്കുകയുള്ളുവെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്നു സബ് കലക്ടർ എത്തിയ ശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്. പോലീസ് മേൽ നടപടി സ്വീകരിച്ചു. വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ വാങ്ങാനായി വ്യാഴാഴ്ച ചെന്നപ്പോൾ ഉദ്യോഗസ്ഥർ മർദിച്ചതായി മിഥുൻ വീട്ടുകാരോട് പറയുകയും ഇതിന്റെ മനോവിഷമത്തിലാണ് മരിച്ചതെന്നും വീട്ടുകാർ പറയുന്നു.

 

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026