BREAKING NEWS

മുഹറം ഘോഷയാത്രയ്ക്കിടെ വേദന സംഹാരികളെന്ന് വിശ്വസിപ്പിച്ച് വിഷ ഗുളികകള്‍ വിതരണം ചെയ്ത് യുവാവ്, ലക്ഷ്യമിട്ടത് 15,000 പേരുടെ കൊലപാതകം, 11 പേര്‍ ചികിത്സയില്‍, പ്രതിയെ കുടുക്കിയത് വോളണ്ടിയര്‍മാര്‍ക്ക് തോന്നിയ സംശയം

· · 1 min read
Share: Copied!

മുംബൈ: മുംബൈയിലെ ബൈക്കുളയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് യുവാവ് . 15,000 പേരെ കൊല്ലുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതിയായ ഫയാസ് പ്രേംജി പോലീസ് മൊഴി നൽകി.ന റീ റോഡിലെ റഹ്മതാബാദ് സെമിത്തേരിക്ക് സമീപം നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. വേദനസംഹാരികളാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ആളുകൾക്ക് ഗുളികകൾ നൽകിയത്.

ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ മൂന്ന് വനിതാ വോളന്റിയർമാരുടെ സംശയമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്‌. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇവർ ഗുളികകൾ പരിശോധിക്കുകയും ഉള്ളിൽ പൊടിരൂപത്തിലുള്ള പദാർഥം കണ്ടെത്തുകയും ചെയ്തു. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും ഗുളികകൾ കഴിക്കരുതെന്ന് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഗുളിക കഴിച്ച 11 പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതിയുടെ പക്കൽനിന്ന് 14,900 ഗുളികകളാണ് പോലീസ് പിടിച്ചെടുത്തത്. കൂടാതെ, 30,000 ഒഴിഞ്ഞ ക്യാപ്‌സ്യൂളുകൾക്കും 50 കിലോ ഫോസ്ഫറസിനും ഇയാൾ ഓർഡർ നൽകിയിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജയന്ത് മീന അറിയിച്ചു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026