BREAKING NEWS

‘തന്റേടം ഉണ്ടെങ്കിൽ, നട്ടെല്ലിന് ഉറപ്പുണ്ടെങ്കിൽ ചെയ്ത് കാണിക്കൂ, വീട്ടുകാർ നീല ടാർപായും ചുവപ്പ് കസേരയും കരുതിക്കൊള്ളാൻ പറയണം’…യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റിന് ഭീഷണി

· · 1 min read
Share: Copied!

കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ബിനു ചുള്ളിയിലിനെ സമൂഹ മാധ്യമത്തിലൂടെ ഭീഷണി. കഴിഞ്ഞ ദിവസം അമിത് ഷായെ കരിങ്കൊ‌ടി കാണിച്ചതിനു പിന്നാലെ വേണ്ടി വന്നാൽ പ്രധാനമന്ത്രി മോദിയേയം കരിങ്കൊ‌ടി കാണിക്കുമെന്ന് ബിനു പറഞ്ഞിരുന്നു. ഇതിന്റെ പിന്നാലെയാണ് ഭീഷണിയെത്തിയത്.

കഴിഞ്ഞ ദിവസം കൊല്ലത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ അമിത് ഷായ്‌ക്കെതിരെ ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ ‘ശ്യാം മോഹൻ ഓണാട്ടുകര’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ബിനു ചുള്ളിയലിനെതിരെ വധഭീഷണി ഉയർന്നത്.

വേണ്ടി വന്നാൽ മോദിയേയും കരിങ്കൊടി കാണിക്കും, കൊല്ലത്തെ പ്രതിഷേധം ദേശീയതലത്തിലെടുത്ത തീരുമാനം എന്ന് ബിനുചുള്ളിയിൽ പറയുന്ന ന്യൂസ് കാർഡ് പങ്കുവെച്ചാണ് ശ്യാംമോഹൻ ഓണാട്ടുകരയുടെ ഭീഷണി. തന്റേടം ഉണ്ടെങ്കിൽ, നട്ടെല്ലിന് ഉറപ്പുണ്ടെങ്കിൽ ചെയ്ത് കാണിക്കൂ, വീട്ടുകാർ നീല ടാർപായും ചുവപ്പ് കസേരയും കരുതിക്കൊള്ളാൻ പറയണം എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ഭീഷണി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം ജന.സെക്രട്ടറി ആകാശ് ശാസ്താംകോട്ട പോലീസിൽ പരാതി നൽകി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-

ഇത്രയും വിവരം ഇല്ലാത്തവർ ആണോ youth കോൺഗ്രസ് വർക്കിംഗ്‌ പ്രസിഡന്റ് 😂😂😂😂 നിനക്ക് തന്റേടം ഉണ്ടെങ്കിൽ നട്ടെല്ലിന് ഉറപ്പുണ്ടെങ്കിൽ… ചെയ്തു കാണിക്കൂ… വീട്ടുകാർ നീല ടാർപയും ചുവപ്പ് കസേരയും കരുതിക്കൊള്ളാൻ പറയണം..

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026