BREAKING NEWS

‘ചുമരിനോടു ചേർത്തിരുത്തി കാൽ നീട്ടിവയ്പ്പിച്ച് കാലിനടിയിൽ ലാത്തികൊണ്ടു തല്ലി!! ചെവിക്കല്ലിനിട്ടായിരുന്നു ആദ്യത്തെ അടി, ഒതുക്കാൻ 20 ലക്ഷം വാ​ഗ്ദാനം ചെയ്തു, തന്നെ മർദിച്ച ഡ്രൈവറെ വെറുതെ വിട്ടു, പോലീസുകാർക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ’

· · 1 min read
Share: Copied!

തൃശ്ശൂർ: തൃശ്ശൂർ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനെ പോലീസ് സ്റ്റേഷനിലിട്ട് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കസ്റ്റഡിയിലെ പോലീസ് മർദ്ദനം ഒതുക്കാൻ തനിക്ക് പണം വാഗ്ദാനം ചെയ്തെന്ന് മർദ്ദനമേറ്റ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്ത്. സുജിത്തിനും പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനുമായി പോലീസുകാർ 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്തെന്നാണ് വെളിപ്പെടുത്തൽ. ഒപ്പം, അന്ന് പോലീസ് ഡ്രൈവറായിരുന്ന സുഹൈറും തന്നെ മർദിച്ചെന്നും ഇയാൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത്ത് പറയുന്നു. പണം വാഗ്ദാനം ചെയ്തപ്പോൾ നിയമവഴിയിൽ കാണാമെന്ന് തിരിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥർ പിൻതിരിയുകയായിരുന്നു. തന്നെ സമീപിച്ചതു മർദിച്ച പോലീസുകാരല്ല, വേറെ ഉദ്യോഗസ്ഥരാണു സമീപിച്ചതെന്നും സുജിത്തിന്റെ വെളിപ്പെടുത്തൽ.

ആദ്യത്തെ അടിയിൽ തന്നെ ബോധം പോകുന്നതു പോലെയായി. വാഹനത്തിനകത്ത് കയറ്റുമ്പോൾ തന്നെ ഷർട്ട് വലിച്ചു കീറി. ഇതിനു ശേഷമാണു മർദിച്ചത്. സ്‌റ്റേഷനിലേക്ക് എത്തുന്നതിനു മുന്നെയും തല്ലി. ചെവിയിലാണ് ആദ്യത്തെ അടി കിട്ടത്. ആ അടിയിലാണ് കർണപുടം പൊട്ടിയത്. അത് പിന്നീട് കേൾവി പ്രശ്നമായി മാറി. ‌‌ ശശിധരൻ, ഷുഹൈർ എന്നിവർ മുകളിലേക്ക് കയറിവന്ന് മർദ്ദിച്ചു. ഇവരെ സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കില്ലെന്നും സുജിത്ത് കൂട്ടിച്ചേർത്തു.

അക്രമികൾ ഭീഷണിപ്പെടുത്തിക്കൊണ്ട് പറഞ്ഞ വാക്കുകളും സുജിത്ത് ഓർത്തെടുത്തു. നേതാവ് കളിക്കേണ്ട, പോലീസിനെ എതിർത്ത് സംസാരിക്കാൻ ആയിട്ടില്ല, രാഷ്ട്രീയ പ്രവർത്തനം, ശാന്തിപ്പണി എല്ലാം അവസാനിപ്പിച്ചു തരും, പണിയെടുത്ത് ജീവിക്കാൻ അനുവദിക്കില്ല എന്നെല്ലാം പറഞ്ഞായിരുന്നു മർദ്ദനം.

ചുമരിനോടു ചേർത്തിരുത്തി കാൽ നീട്ടിവയ്പ്പിച്ചാണു കാലിനടിയിൽ ലാത്തികൊണ്ടു തല്ലിയത്. തല്ലിയതിനു ശേഷം നിവർന്നുനിന്ന് ചാടാൻ പറഞ്ഞു. ഇങ്ങനെ പതിനഞ്ച് തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാൻ ചോദിച്ചെങ്കിലും തന്നില്ല. ചെവിക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. കൂടാതെ രണ്ടര വർഷത്തിനുള്ളിൽ മാനസികമായും അല്ലാതെയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. സഹിക്കാൻ പറ്റാവുന്നതിനും മേലെയായിരുന്നു പീഡനം.

വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടർന്ന്, കാരണം തിരക്കാൻ ശ്രമിച്ചതാണ് സുജിത്ത് ക്രൂര മർദനത്തിന് ഇരയാവാൻ കാരണം. അതേസമയം പ്രതികൾക്കെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ചുമത്തിയത് ഒരു കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ്. IPC 323 പ്രകാരം കൈ കൊണ്ടടിച്ചു എന്ന വകുപ്പുമാത്രമാണ് ചുമത്തിയത്.

പോലീസ് ഏമാൻമാർ ഓണാഘോഷത്തിൽ,​ ഗതാ​ഗത കുരുക്കിൽ ന​ഗരം, അരയും തലയും മുറുക്കിയിറങ്ങിയ യുവാവ് ​ഗതാ​ഗതം നിയന്ത്രിച്ചത് മൂന്നു മണിക്കൂറോളം, നോട്ടുമാലയിട്ട് നാട്ടുകാരുടെ ആദരവ്

BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026