BREAKING NEWS

ശോഭാ സുരേന്ദ്രൻ കളം മാറുമോ ? പാർട്ടിയിലേക്ക് ക്ഷണിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദം നഷ്ടപ്പെട്ടതിന് പിന്നാലെ ശോഭാ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്‍ ആണ് സ്വാഗതം ചെയ്തത്. ശോഭ സുരേന്ദ്രന്റെ ചിത്രത്തോടൊപ്പം ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം’എന്ന ഒറ്റവരി ഹാരിസ് മുദൂര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, മുതിര്‍ന്ന നേതാവ് എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ മുതലായ വലിയ പേരുകളെയെല്ലാം വെട്ടി രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥതയുണ്ടെന്ന് ഊഹാപോഹങ്ങള്‍ക്ക് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ക്ഷണം.

ശോഭാ സുരേന്ദ്രന്‍ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സമര്‍പ്പണത്തില്‍ നിന്ന് വിട്ടുനിന്നതും ഈ സംശയങ്ങള്‍ കൂടുതലായി ഉയരാന്‍ കാരണമായിരുന്നു. പാര്‍ട്ടിയില്‍ ശോഭ ദീര്‍ഘകാലമായി തഴയപ്പെടുകയാണെന്ന വാര്‍ത്തകള്‍ക്ക് കൂടി ഇടയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ക്ഷണം. എന്നാല്‍ രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളെന്നും അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നുമാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം. രാജീവ് ചന്ദ്രശേഖര്‍ ജനകീയനാണെന്നും അദ്ദേഹം വളരെ കൃത്യതയോടെ ബിജെപിയെ മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ശോഭ പറഞ്ഞു. വാഹനമെത്താന്‍ വൈകിയതിനാലാണ് രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സമര്‍പ്പണത്തിന് എത്താനാകാതെ വന്നതെന്നും ശോഭ വിശദീകരിച്ചിരുന്നു.

അതേസമയം,വിദ്യാര്‍ഥി പരിഷത്തിലൂടെയും മറ്റും രാഷ്ട്രീയം തുടങ്ങി ബിജെപിയുടെ നേതൃനിരയിലേക്ക് വന്നവരെയെല്ലാം ഒറ്റയടിക്ക് പിന്തളളി രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷ പദവിയിലേക്ക് കടന്നിരുന്നതിനെതിരെ പാര്‍ട്ടിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാകുമെന്നുറപ്പാണ്. കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിക്കകത്ത് മാറ്റങ്ങളുണ്ടാകാറുണ്ടെന്നും മാറ്റത്തെ എപ്പോഴും സ്വാഗതം ചെയ്തിട്ടേയുള്ളുവെന്നാണ് നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ബിജെപി മാത്രമാണ് ഇത്തരത്തില്‍ സമയാസമയങ്ങളില്‍, കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിയുടെ ബൂത്തുതലം മുതല്‍ അഖിലേന്ത്യ തലം വരെയുള്ള പുനഃസംഘടന പൂര്‍ത്തിയാക്കുന്നത്. എത്ര പേര്‍ക്ക് വേണമെങ്കിലും നോമിനേഷന്‍ കൊടുക്കാമെന്നും സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ തനിക്ക് ഇടപെടാന്‍ തനിക്ക് ഇടപെടാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
കടത്തുരീതി, പൊതിയൽ, വിതരണം... എല്ലാം ഡാനിഭായുടെ മൊബൈലിൽ ഭദ്രം, പിടിവീണപ്പോൾ ഒന്നാന്തരം തെളിമായി ഉദ്യോ​ഗസ്ഥർക്ക്... എംഡിഎംഎ വാഴക്കുലകൾക്കുള്ളിൽ പൊതിഞ്ഞ് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ ക‌ടത്തി, ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ
09 Nov 2026
BREAKING NEWS
കുട്ടികളുടെ അവയവങ്ങൾക്ക് നല്ല വിലയുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ നിന്ന് മനസിലാക്കി!! ബന്ധുവായ നാലുവയസുകാരനു ഭക്ഷണവും മദ്യവും നൽകി, ലഹരിയിൽ ഉറങ്ങിയ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു, ശരീരം മുറിച്ച് വൃക്കകളും ശ്വാസകോശവും കണ്ണുകളും നീക്കം ചെയ്ത് പ്ലാസ്റ്റിക് ബക്കറ്റിലാക്കി, മൃതദേഹം വെള്ളം നിറഞ്ഞ കുഴിയിൽ ഉപേക...
09 Nov 2026
BREAKING NEWS
'വിഷയം വളരെ സങ്കീർണം'- ട്രംപ്!! പ്രസിഡന്റിന്റെ ശാസ്ത്ര- സാങ്കേതിക ഉപദേശക സമിതിയിൽ അംഗം, ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതര ബന്ധം അം​ഗീകരിച്ച് എൻവിഡിയ സിഇഒ.... മാധ്യമ രം​ഗത്ത് ഈ പേര് കേട്ടിട്ടുപോലുമില്ലെന്ന് ഹുനാൻ ടിവിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ!! സിസിടിവിയുടെ വെബ്സൈറ്റിലും ഇവരെക്കുറിച്ചുള്ള പ്രൊഫൈൽ അ...
09 Nov 2026
BREAKING NEWS
നിരവധി കേസുകളിൽ പ്രതി, അറസ്റ്റ് ചെയ്യാതിരിക്കാൻ വീടിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി... അറസ്റ്റ് ചെയ്യാൻ വരുന്നവരെ ആക്രമിക്കാൻ സമീപത്ത് കൊടുവാൾ, കല്ലുകൾ, പൈപ്പ് തുടങ്ങിയ മാരകായുധങ്ങൾ കണ്ണിലെറിയാൻ മുളകുപൊടിയും!! കെട്ടിടത്തിനിരുവശത്ത് നിന്നും ലാഡറുകൾ പിച്ച് ചെയ്ത് കെട്ടിടത്തിൽ കയറി പ്രതിയെ തൂക്കിയെടു...
09 Nov 2026