BREAKING NEWS

‘ നിങ്ങൾ അങ്ങേർക്ക് തിന്നാനുള്ളത് കൊണ്ടുപോയി കൊടുക്കുന്നത് എന്തിനാണ്? ‘; ഒറ്റയ്ക്ക് കഴിയുന്ന അച്ഛന് അയൽവാസികൾ ഭക്ഷണം നൽകിയതിനെച്ചൊല്ലി വഴക്ക്; കൈക്കോട്ടും കോടാലിയും കൊണ്ട് ആക്രമണം; ദമ്പതികൾക്ക് വെട്ടേറ്റു

· · 1 min read
Share: Copied!

മലപ്പുറം: ഒറ്റയ്ക്ക് കഴിയുന്ന അച്ഛന് അയൽവാസികൾ ഭക്ഷണം നൽകിയതിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ ദമ്പതികൾക്ക് വെട്ടേറ്റു. ചെറ്റിപ്പാടം പൊട്ടിയിലെ പ്രതി സുധീഷിന്റെ അയൽവാസികളായ പുത്തൻവീട്ടിൽ ജിബിനും ഭാര്യ സുജനയ്ക്കുമാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കളത്തിൽ സുധീഷ് (31)നെ പൂക്കോട്ടുംപാടം പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. പരിക്കേറ്റ ജിബിനെയും സുജനയെയും നിലമ്പൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിബിന്റെ തലയ്ക്കും കൈയ്ക്കുമാണ് പരിക്ക്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുജനയുടെ നെറ്റിയിൽ വെട്ടേറ്റത്. മുറിവിന് ഏഴ് തുന്നലുകൾ വേണ്ടിവന്നതായി ബന്ധുക്കൾ പറഞ്ഞു.

സുജനയുടെ മൊഴിപ്രകാരം, ഒറ്റയ്ക്ക് കഴിയുന്ന സുധീഷിന്റെ അച്ഛൻ അപ്പുണ്ണിക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷണം നൽകിയതാണ് തർക്കത്തിന് തുടക്കമായത്. സുധീഷിന്റെ കുടുംബം മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. അച്ഛന് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും അയൽവാസികൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായാണ് പറയുന്നത്.

അയൽക്കാർ ഭക്ഷണം നൽകുന്നതുകൊണ്ടാണ് അച്ഛൻ തനിക്ക് സ്ഥലം നൽകാത്തതെന്ന് ആരോപിച്ച് സുധീഷ് പ്രകോപിതനായെന്നാണ് സുജന പറയുന്നത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. സംഭവദിവസം ജോലി കഴിഞ്ഞ് സമീപത്തെ പുഴയിൽ കുളിക്കാൻ പോയ സുധീഷിന്റെ പിന്നാലെ ജിബിൻ കത്തിയുമായി എത്തി ഭീഷണിപ്പെടുത്തിയെന്നും പിന്നീട് വീട്ടിലെത്തി അസഭ്യം പറഞ്ഞെന്നുമാണ് സുധീഷിന്റെ ഭാഗത്തുനിന്നുള്ള ആരോപണം.

ഇതിനെ തുടർന്ന് ക്ഷുഭിതനായ സുധീഷ് കൈയിലുണ്ടായിരുന്ന കൈക്കോട്ടും കോടാലിയും ഉപയോഗിച്ച് ജിബിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ ജിബിന്റെ തലയിലും കൈയിലും പരിക്കേറ്റു. ജിബിനെ പിടിച്ചുമാറ്റുന്നതിനിടെയാണ് സുജനയ്ക്കും പരിക്കേറ്റത്.

സംഭവത്തെ തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ഇരു ഭാഗത്തുനിന്നുമുള്ള ആരോപണങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സ്ഥലത്തെത്തിയ പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും സംഘർഷത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കുകയും ചെയ്തു. സുധീഷിനെ കസ്റ്റഡിയിലെടുത്ത പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

 

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026