BREAKING NEWS

ഒളിച്ചോടുന്നതിനിടെ വിജനമായ സ്ഥലത്ത് വച്ച് കാമുകന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു, പിന്നാലെ ബസ് സ്റ്റാന്‍ഡിന് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞു, സഹായിക്കാനത്തിയ അപരിചിതനും ബലാത്സംഗം ചെയ്തു, വിവരം പുറത്തറിയാതിരിക്കാന്‍ ടെറസിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു, 23കാരിക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

ഭുവനേശ്വര്‍: ഒഡിഷയില്‍ ഒളിച്ചോടുന്നതിനിടെ യുവതിയെ കാമുകൻ ബലാത്സംഗം ചെയ്യുകയും സഹായിക്കാനെത്തിയ അപരിചിതൻ കൊലപ്പെടുത്തുകയും ചെയ്തു. ഫെബ്രുവരി 22നാണ് സംഭവം. 23വയസുകാരിയായ പെൺകുട്ടി കാമുകനായ അനുപ് സാഹുവിനൊപ്പം വീടുവിട്ടിറങ്ങാൻ തീരുമാനിച്ചിരുന്നു. ഇരുവരും വിവാഹിതരാകാൻ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോർട്ടുകൾ എന്നാൽ, ഒളിച്ചോടുന്നതിനിടെ വിജനമായ സ്ഥലത്തെത്തിയപ്പോൾ കാമുകൻ തന്നെ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ചു കടന്നുകളഞ്ഞു.

ഈ സമയത്താണ് ജാർഖണ്ഡ് സ്വദേശിയായ പങ്കജ് സാഹു എന്നയാൾ സഹായം വാഗ്ദാനം ചെയ്ത് യുവതിയുടെ അടുത്തേക്ക് എത്തിയത്. ഇയാൾ സഹായിക്കുന്നതിന് പകരം പാരദ്വീപ് പട്ടണത്തിലെ വാടക വീടിന്‍റെ ടെറസിലേക്ക് കൊണ്ടുപോയി വീണ്ടും ബലാത്സംഗം ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അങ്കിത് കുമാർ വർമ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പിന്നീട് പ്രതി പെൺകുട്ടിയെ ടെറസിൽ നിന്നും തള്ളിത്താഴെയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. പിറ്റേന്ന് രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. ഫെബ്രുവരി 22 ന് വൈകിട്ട് പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരൻ പരാതി നൽകിയിരുന്നു. മൃതദേഹം കണ്ടെടുത്തതിനെ തുടർന്ന് ഫെബ്രുവരി 23 ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

ഫെബ്രുവരി 25 ന്, തന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സഹോദരൻ മറ്റൊരു പരാതി നൽകി, തുടർന്ന് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026