BREAKING NEWS

നൈറ്റ് ക്ലബ്ബില്‍ വച്ച് യുവതിയുടെ തലയ്ക്ക് ബിയര്‍ ബോട്ടില്‍ കൊണ്ടടിച്ചു, വലിച്ചിഴച്ച് പാര്‍ക്കിങ്ങില്‍ കൊണ്ടുവന്നു, പിന്നാലെ വിവസ്ത്രയാക്കി തല്ലിച്ചതച്ച് ബൗണ്‍സര്‍മാര്‍

· · 1 min read
Share: Copied!

ദിസ്പൂര്‍: ഗുവാഹത്തിയില്‍ നൈറ്റ് ക്ലബിലെത്തിയ യുവതിക്ക് ക്രൂരമര്‍ദനം. ക്ലബിലെ വനിത-പുരുഷ ബൗണ്‍സര്‍മാര്‍ ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി ഗുവാഹത്തിയിലെ ‘ദി ലോക്കല്‍സ് കഫേ ആന്‍ഡ് ലോഞ്ചി’ലാണ് സംഭവം. യുവതിയെ വിവസ്ത്രയാക്കിയ ശേഷം നിലത്തിട്ട് ചവിട്ടികൂട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വനിതാ ബൗണ്‍സര്‍മാരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

ഇവരില്‍ ഒരാളും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ബിയര്‍ കുപ്പികൊണ്ട് യുവതിയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. ക്ലബ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും യുവതിയെ വലിച്ചിഴച്ച് പാര്‍ക്കിങ്ങിലേക്ക് കൊണ്ടുവരുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ എന്തിനാണ് യുവതിയെ ബൗണ്‍സര്‍മാര്‍ മര്‍ദിച്ചതെന്നോ തര്‍ക്കമുണ്ടായതെന്നോ വ്യക്തമല്ല.

സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ക്ലബിന്റെ മാനേജര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിലായി. വിഷയം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചുവരികയാണെന്ന് ഗുവാഹത്തി പൊലീസ് കമ്മീഷണര്‍ പാര്‍ത്ഥസാരഥി മഹന്ത പറഞ്ഞു.

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026