BREAKING NEWS

മാരക ലഹരിവസ്തുക്കളുമായി 32കാരിയും ആണ്‍സുഹൃത്തും പിടിയില്‍, ഷില്‍ന നേരത്തെയും ലഹരിക്കേസുകളിൽ പ്രതി

· · 1 min read
Share: Copied!

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ മാരകലഹരിവസ്തുക്കളുമായി  യുവതിയും യുവാവും എക്‌സൈസ് സംഘത്തിന്റെ പിടിയില്‍.പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്‌പെക്ടർ ഇ.വൈ. ജസീറലിയും സംഘവും പാപ്പിനിശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് കല്ല്യാശ്ശേരി പാറക്കടവ് കോലത്തുവയലിലെ ഷിൽന നിവാസിലെ എ. ഷിൽന (32), വി.വി. ഹരികൃഷ്ണൻ (23) എന്നിവർ പിടിയിലായത്.

ഷിൽനയിൽനിന്ന് 0.459 ഗ്രാമും ഹരികൃഷ്ണനിൽനിന്ന് 0.400 ഗ്രാമും മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. ഇതേ കുറ്റത്തിന് ഷിൽന മുൻപും പിടിയിലായിട്ടുണ്ട്.

അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജോർജ് ഫെർണാണ്ടസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ വി.പി. ശ്രീകുമാർ, കെ. പങ്കജാക്ഷൻ, രജിരാഗ്, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ ജിഷ, ഷൈമ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

 

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026