ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു. ചുങ്കം സ്വദേശി ആന്റണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വട്ടയാൽ സ്വദേശി അഫ്സൽ (41)നെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ചുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം. രാത്രിയിലായിരുന്നു സംഭവം. എന്നാൽ കൊലപാതക വിവരം പുറംലോകമറിഞ്ഞത് രാവിലെയാണ്.
ചുങ്കം പാലത്തിന് സമീപത്താണ് ആന്റണി വർഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



