കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിൽ യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി സ്വദേശിയായ ഷവാദാണ് മരിച്ചത്.
പെൺസുഹൃത്തുമായി ഉണ്ടായ പെട്ടെന്നുള്ള പിണക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്ന് ഉൾപ്പെടെ പൊലീസ് വിശദ അന്വേഷണം നടത്തിവരികയാണ്.














































