BREAKING NEWS

റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന യുവാവിനെ പിന്തുടര്‍ന്നു, പിറകില്‍ നിന്ന് തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തി, കയര്‍ കെട്ടി കനാലിലേക്ക് വലിച്ചിഴച്ചു, ക്രൂരമായി മര്‍ദിച്ച് മൂന്ന് പവന്റെ മാല പൊട്ടിച്ചു, യുവാവിന്റെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടിച്ചു

· · 1 min read
Share: Copied!

ആലുവ: നഗരമധ്യത്തിൽ പുലർച്ചെ ട്രെയിൻ കയറാനെത്തിയ പ്രവാസി യുവാവിനെ തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തി അതിക്രൂരമായി മർദിച്ച് കവർച്ച. പെരുമ്പാവൂർ കോടനാട് സ്വദേശിയായ ജോഫിൻ ജിജുവിനാണ് (28) ക്രൂര മർദനമേറ്റത്. മൂന്ന് പവൻ്റെ സ്വർണമാലയും പണവും കവർന്ന രണ്ടംഗ സംഘം യുവാവിനെ കാനയിൽ തള്ളുകയും ചെയ്തു. ലൈംഗികത്തൊഴിലിന്റെ മറവിൽ പ്രദേശത്ത് തമ്പടിച്ചിട്ടുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച പുലർച്ചെ 3.30-ഓടെ മിനി സിവിൽ സ്റ്റേഷൻ റോഡിലായിരുന്നു നാടിനെ നടുക്കിയ സംഭവം. കോഴിക്കോട് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനായി മെട്രോ സ്റ്റേഷനിൽനിന്ന് ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്നു ജോഫിൻ.

ഇതിനിടെ പിന്തുടർന്നെത്തിയ അക്രമികൾ ജോഫിൻ്റെ തലയ്ക്ക് കല്ലെറിയുകയായിരുന്നു. നിലത്തുവീണ യുവാവിനെ കയറുകൊണ്ട് കെട്ടി സമീപത്തെ ചെളി നിറഞ്ഞ കാനയിലേക്ക് വലിച്ചിഴച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമികൾ ജോഫിന്റെ പക്കലുണ്ടായിരുന്ന ആയിരം രൂപയും മൂന്ന് പവൻ്റെ മാലയും പിടിച്ചുപറിച്ചത്. കാനയിൽ വെച്ചും അതിക്രൂരമായ മർദനമാണ് ഇയാൾക്ക് നേരിടേണ്ടി വന്നത്. ആക്രമണത്തിൽ ജോഫിൻ്റെ വലതുകൈയ്ക്കും മൂന്ന് വാരിയെല്ലുകൾക്കും പൊട്ടലുണ്ട്. പരിക്കേറ്റ ജോഫിൻ എങ്ങനെയോ അവിടെനിന്നും ഓടി പൊലിസ് സ്റ്റേഷനിലെത്തി സഹായം അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

യുവാവിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. സംഭവം നടന്ന പ്രദേശത്തെ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമായി കിടക്കുകയാണ്. സി.സി.ടി.വി ക്യാമറകൾ പ്രവർത്തിക്കാത്തതും വെളിച്ചക്കുറവും അക്രമികൾക്ക് വളമായി. വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള വഴികളിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് സമാനമായ കവർച്ചകൾ സമീപകാലത്തും നടന്നിട്ടുണ്ട്. അതേസമയം, അക്രമികളെ കണ്ടാൽ തിരിച്ചറിയാനാകുമെന്ന് ജോഫിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികൾ ഈ പ്രദേശത്ത് സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്നവരാണെന്നും ഇവരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ജോഫിന്റെ മൊഴി രേഖപ്പെടുത്തിയ ആലുവ പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026