BREAKING NEWS

എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിന് മാതാപിതാക്കളെ ക്രൂരമായി മർദിച്ച് യുവാവ് , നാട്ടുകാർ ചേർന്ന് കൈകാലുകൾ കെട്ടി പോലീസിൽ ഏല്പിച്ചു, ലഹരി ജീവിതം നശിപ്പിച്ചെന്ന് യുവാവിന്റെ കുറ്റസമ്മതം

· · 1 min read
Share: Copied!

മലപ്പുറം: എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിനാൽ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. മലപ്പുറം താനൂരിലാണ് സംഭവം. ലഹരി വാങ്ങുവാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു യുവാവ്. യുവാവിനെ നാട്ടകാർ ചേർന്ന് പിടികൂടി. കൈകാലുകൾ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്.

നേരത്തെ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്നതാണ് യുവാവ്. അതിനിടയിലാണ് ലഹരി മരുന്ന് ഉപയോ​ഗിച്ചു തുടങ്ങുന്നതും അതിന് അടിമയാവുന്നതും. പതിയെ ജോലി നിർത്തിയ യുവാവ് മയക്കുമരുന്ന് വാങ്ങിക്കാനായി വീട്ടിൽ നിന്നും പണംചോദിക്കാൻ തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മർദിക്കുകയും ചെയ്തു. ഇന്നലെ രാത്രി ബഹളം വെക്കുകയും വലിയ രീതിയിൽ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാർ ചേർന്ന് യുവാവിനെ പിടികൂടിയത്. താനൂർ പൊലീസ് സ്ഥലത്തെത്തി യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തും. എവിടെ നിന്നാണ് യുവാവിന് ലഹരി കിട്ടുന്നതെന്ന് പൊലീസ് വിശദമായി അന്വേഷിക്കും. അതേസമയം, ഡി അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റിയ യുവാവ് പ്രതികരിച്ചു. ലഹരി ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞതായാണ് വിവരം.

BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ കാലത്തും കാലടി സർവകലാശാലയിൽ 90 മുതൽ 120 ദിവസവും വരെ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു, എന്തേ അന്ന് SFI-ക്കാർ മന്ത്രിയോട് ചോദ്യം ചോദിച്ചില്ല? വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികളിൽ സർക്കാർ ഇടപെടാറില്ല, സസ്‌പെൻഡ് ചെയ്യുന്നതും തിരിച്ചെടുക്കുന്നതുമെല്ലാം സർവകലാശാലയുടെ അധികാര പര...
01 Nov 2026
BREAKING NEWS
ഗാന്ധിജിയെ ദേശവിരുദ്ധനും മുസ്‍ലിംകളുടെ അടിമയുമായി ചിത്രീകരിക്കാൻ ശ്രമിച്ചു, ചോദ്യം ചെയ്തവരെ അസഭ്യം പറഞ്ഞു, സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ച് പ്രതിഷേധക്കാര്‍
01 Nov 2026
BREAKING NEWS
പ്രാര്‍ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, പിന്നാലെ ക്രൂര പീഡനം, 16കാരിയുടെ പരാതിയില്‍ മതപണ്ഡിതന്‍ അറസ്റ്റില്‍.
01 Nov 2026
BREAKING NEWS
പുറത്തുനിന്ന് മോട്ടോർ പ്രവർത്തിപ്പിച്ചശേഷം അവൻ അകത്തേക്ക് വന്നു, സംഭവത്തിന്റെ വേഗത കാരണം ഇടപെടുന്നതിനോ, കുട്ടികളെ രക്ഷിക്കുന്നതിനോ മതിയായ സമയം ലഭിച്ചില്ല... ക്ലാസിൽ കയറി വിദ്യാർഥിനിയെ ആക്രമിച്ചത് അമ്മാവൻ, പിന്നിൽ പ്രണയം നിരസിച്ചതിലുള്ള വൈരാ​ഗ്യം!!  ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ എയർ ആംബുലൻസി...
01 Nov 2026