BREAKING NEWS

പിതാവ് മക്കളുമായി ഹോട്ടലിലെത്തിയത് മദ്യ ലഹരിയിൽ!! മകളെ കയറിപ്പിടിച്ച യുവാവിനെ കൈകാര്യം ചെയ്തത് നാട്ടുകാർ, പോക്സോ കേസിൽ അറസ്റ്റിൽ

· · 1 min read
Share: Copied!

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. പറയകാട് കൊച്ചുതറ വീട്ടിൽ അഖിൽ (37) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ട് കെഎംകെ കവലയ്ക്ക് കിഴക്കുവശത്തെ ഹോട്ടലിലാണ് സംഭവം. പിതാവിനും സഹോദരനുമൊപ്പം പെൺകുട്ടിയും ഒരു കൂട്ടുകാരിയും ഹോട്ടലിലെത്തിയതായിരുന്നു. ഈ സമയം ഇവരോടൊപ്പമുണ്ടായിരുന്ന പിതാവ് മദ്യലഹരിയിലായിരുന്നു. ഈ തക്കം നോക്കി അഖിൽ പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു.

പെൺകുട്ടിക്കു നേരെയുള്ള അതിക്രമം സിസിടിവിയിലൂടെ കണ്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് അഖിലിനെ പിടികൂടി. തനിക്കു പരാതിയുണ്ടെന്ന് പെൺകുട്ടിയും പറഞ്ഞതോടെ അഖിലിനെ നാട്ടുകാർ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്നു പോലീസിൽ ഏൽപിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026