BREAKING NEWS

നിങ്ങൾ ചൈനക്കാരി, ഇന്ത്യൻ പാസ്പോർട്ട് അസാധു’; അരുണാചൽ സ്വദേശിനിയെ ഷാങ്ഹായ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് 18 മണിക്കൂർ

· · 1 min read
Share: Copied!

ന്യൂഡൽഹി∙ അരുണാചൽ പ്രദേശ് സ്വദേശിയായ യുവതിയെ ചൈനീസ് അധികൃതർ 18 മണിക്കൂറോളം തടഞ്ഞുവച്ചു. ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. പാസ്പോർട്ടിൽ ജനനസ്ഥലമായി അരുണാചൽ പ്രദേശ് എന്ന് രേഖപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞായിരുന്നു വിമാനത്താവള അധികൃതർ തടഞ്ഞുവച്ചത്.

പ്രേമ തോങ്ഡോക്ക് എന്ന യുവതിയാണ് ലണ്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെ ഷാങ്ഹായ് വിമാനത്താവളത്തിൽ എത്തിയത്. ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ ട്രാൻസിറ്റ് സമയം മാത്രമാണ് യുവതിക്ക് ഉണ്ടായിരുന്നത്. എന്നാൽ, സുരക്ഷാ പരിശോധനക്കിടെ അധികൃതർ ഇവരെ തടഞ്ഞുവയ്ക്കുകയും പാസ്പോർട്ട് അസാധുവായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇന്ത്യൻ പാസ്‌പോർട്ട് എന്തുകൊണ്ട് അസാധുവായി കണക്കാക്കുന്നു എന്ന തന്റെ ചോദ്യത്തിന് അധികൃതർക്ക് രേഖാമൂലമുള്ള മറുപടി ഉണ്ടായിരുന്നില്ലെന്നും ഇതു സംബന്ധിച്ച നിയമങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ‘ചൈനീസ് പൗരയായതുകൊണ്ട് ചൈനീസ് പാസ്‌പോർട്ട് എടുക്കണം’ എന്ന മറുപടിയാണ് ലഭിച്ചതെന്നും പ്രേമ പറയുന്നു.

ഉദ്യോഗസ്ഥർ തന്നെ പരിഹസിക്കുകയും വിമാനത്താവളത്തിൽ 18 മണിക്കൂറോളം തടഞ്ഞുവച്ചുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. പാസ്‌പോർട്ട് അവർ കസ്റ്റഡിയിലെടുത്തു. യാത്ര ചെയ്യാൻ അനുവദിച്ചില്ല. ഭക്ഷണം ലഭിച്ചില്ല. ചൈനയിൽ ഗൂഗിൾ ലഭ്യമല്ലാത്തതിനാൽ വിവരങ്ങളൊന്നും അറിയാനും സാധിച്ചില്ലെന്ന് പ്രേമ പറയുന്നു. ജപ്പാനിലേക്ക് പോകാൻ സാധുവായ വിസ ഉണ്ടായിരുന്നിട്ടും യാത്ര തുടരാൻ അനുവദിച്ചില്ല. തിരികെ ലണ്ടനിലേക്ക് മടങ്ങാനും അധികൃതർ തന്നെ നിർബന്ധിച്ചുവെന്നും യുവതി പറയുന്നു. ഒടുവിൽ തന്റെ യുകെയിലെ സുഹൃത്തുക്കളെ വിളിച്ച് ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടാൻ സഹായം തേടി. കോൺസുലേറ്റുമായി ബന്ധപ്പെട്ടതിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ ആറ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി തനിക്ക് ഭക്ഷണം നൽകിയതായും പ്രേമ പറഞ്ഞു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026