LATEST UPDATES

ശക്തരായ സ്ത്രീ കഥാപാത്രങ്ങൾക്കൊപ്പം മാസ് ആക്ഷൻ അവതാരത്തിൽ യാഷ്; ‘ലേഡീസ് & ലേഡീസ്’ വീഡിയോയിലൂടെ കൂടുതൽ തീവ്രമാകുന്ന ‘ടോക്സിക്’ ലോകം.ധീരവും ശക്തവും കരുത്തുറ്റതുമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ടോക്സിക് ‘ലേഡീസ് & ലേഡീസ്’ വീഡിയോ പുറത്തിറങ്ങി

· · 1 min read
Share: Copied!

‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ എന്ന ചിത്രത്തിന്റെ ലോകം കൂടുതൽ ശക്തവും തീവ്രവുമായി അവതരിപ്പിക്കുന്ന പുതിയ വീഡിയോയായ ‘ലേഡീസ് & ലേഡീസ്’ പുറത്തിറങ്ങി. ഇതിലൂടെ ടോക്സിക്കിന്റെ ഡാർക്ക് ലോകത്തിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളിലേക്കാണ് ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്. ധൈര്യവും ആത്മവിശ്വാസവും ഉദ്വേഗവും നിറഞ്ഞ ഈ വീഡിയോ കഥയെ മുന്നോട്ടു നയിക്കുന്ന സ്ത്രീശക്തികളുടെ ഒരു നേർക്കാഴ്ചയാണ് സമ്മാനിക്കുന്നത്.

നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ തങ്ങളുടെ അതിശക്തമായ സാന്നിധ്യത്തിലൂടെ ഓരോ ഫ്രെയിമും സമ്പന്നമാക്കുന്നു. ശക്തവും നിർണായകവുമായ കഥാപാത്രങ്ങളെയാണ് ഇവർ അവതരിപ്പിക്കുന്നതെന്ന സൂചനയും വീഡിയോ നൽകുന്നു. വളരെ ബോൾഡ് ആയ നയൻതാര, ആകർഷകവും നിഗൂഢവുമായ കിയാരയുടെ കഥാപാത്രം, സ്വതന്ത്രവും ചടുലവുമായ താര സുതാരിയയുടെ സാന്നിധ്യം, തീക്ഷ്ണമായ കഥാപാത്രം അവതരിപ്പിക്കുന്ന രുക്മിണി വസന്തും ശ്രദ്ധയാകർഷിക്കുന്ന ഹുമ ഖുറേഷിയും, ഓരോരുത്തരും ടോക്സിക്കിന്റെ ലോകത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നു. സ്ത്രീയുടെ കാഴ്ചപ്പാടിൽ കഥ പറയുന്ന ഒരു ആകർഷകമായ വനിതാ വോയ്സ് ഓവറും വീഡിയോയുടെ ശക്തിയും സ്വാതന്ത്രവും വിമതസ്വഭാവവും പ്രകടമാക്കുന്നു.

ആദ്യ ഫ്രെയിം മുതൽ തന്നെ വീഡിയോ അതിന്റെ വിപ്ലവ സ്വഭാവം പ്രകടമാക്കുന്നു. “കുട്ടികൾ… അകന്നു നിൽക്കുക. മാതാപിതാക്കൾ… നിങ്ങളുടെ കുട്ടികൾ അകന്നു നിൽക്കുന്നുവെന്ന് ഉറപ്പാക്കുക. മുത്തച്ഛൻമാരും മുത്തശ്ശിമാരും… നിങ്ങളുടെ കുട്ടികളുടെ കുട്ടികൾ അകന്നു നിൽക്കുന്നുവെന്ന് ഉറപ്പാക്കുക. വലിയ മുത്തച്ഛൻമാരും മുത്തശ്ശിമാരും… സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം കാണുക” എന്ന മുന്നറിയിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ചിത്രത്തിന്റെ സ്വഭാവവും തീവ്രതയും ഈ മുന്നറിയിപ്പിലൂടെ തന്നെ വ്യക്തമാണ്.

ഇതിലൂടെ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ കൂടുതൽ തീവ്രവും എന്നാൽ ഒഴിവാക്കാൻ കഴിയാത്തതുമായ ഒരു ലോകത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ശ്രദ്ധേയമായ ദൃശ്യഭംഗിയും സ്റ്റൈലിഷ് ആക്ഷനും നിഗൂഢമായ അന്തരീക്ഷവും ചേർന്നപ്പോൾ പതിവ് ചട്ടക്കൂടുകൾക്കപ്പുറമുള്ള ഒരു സിനിമാറ്റിക് അനുഭവമാണ് ടോക്സിക് വാഗ്ദാനം ചെയ്യുന്നത്.

പ്രശസ്ത സംവിധായിക ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടനും നിർമ്മാതാവുമായ യാഷാണ് നായകനാകുന്നത്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യും.

മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 2026 ഓഗസ്റ്റ് 26 ബുധനാഴ്ച റിലീസ് ചെയ്യും.

BREAKING NEWS
ലഹരി വാങ്ങാൻ പണം ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല, 28 കാരൻ വീ‌ട്ടിലെ സാധനങ്ങളെല്ലാം അടിച്ചുതകർത്തു, മാതാവിനെ ക്രൂരമായി മർദിച്ചു, പിന്നാലെ കൈയിൽ കിട്ടിയ കത്തിക്ക് മുതുകിൽ കുത്തിപ്പരുക്കേൽപ്പിച്ചു, അമ്മയുടെ പരാതിയിൽ മകനെതിരെ കേസ്
11 Nov 2026
BREAKING NEWS
അന്ന് മോണിക്ക ലെവിൻസ്കി വിവാദത്തിന്റെ ചൂട് അൽപ്പം കുറഞ്ഞിരുന്നെങ്കിലും ക്ലിന്റന്റെ പഴയ ശീലങ്ങൾ മാറിയിരുന്നില്ല, ചടങ്ങിൽ എത്തിയിരുന്ന ശ്രദ്ധേയരായ സ്ത്രീകളെ ക്ലിന്റൻ ഇടയ്ക്കിടെ രഹസ്യമായി നോക്കി വിലയിരുത്തുന്നത് താൻ ശ്രദ്ധിച്ചു...ബിൽ ക്ലിന്റന്റെ നോട്ടവും സാർക്കോസിയുടെ അഹങ്കാരവും, ഡയാന രാജകുമാരിയുടെ ...
11 Nov 2026
BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026