BREAKING NEWS

സത്യത്തില്‍ ബഹുമാനമൊന്നുമില്ല… എങ്കിലും ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ പറ്റൂ, ഇല്ലെങ്കിൽ ജയിലിൽ പോകേണ്ടിവരും, പൊലീസിന്റെ ഒറ്റയടിക്ക് ചത്തുപോകും, സർക്കാരിനെ പരിഹസിച്ച് ടി പത്മനാഭൻ

· · 1 min read
Share: Copied!

കണ്ണൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍  പരാതികള്‍ക്കും അപേക്ഷകള്‍ക്കം മറുപടി നല്‍കുമ്പോള്‍ മന്ത്രിമാരെ    ‘ബഹുമാനപ്പെട്ട      എന്ന്    അഭിസംബോധന ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ പരിഹസിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍.

ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ പറ്റൂവെന്നും ഇല്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്നും പത്മനാഭന്‍ പരിഹസിച്ചു. ജയിലില്‍ പോയാല്‍ പൊലീസുകാരുടെ ഒറ്റ അടിക്ക് ചത്ത് പോകുമെന്നും അദ്ദേഹം പറഞ്ഞു.’സത്യത്തില്‍ ബഹുമാനമൊന്നുമില്ല. നിയമം അനുശാസിക്കുന്നത് കൊണ്ട് മാത്രം ബഹുമാനപ്പെട്ട എന്ന് പറയുന്നു’, പത്മനാഭന്‍ പറഞ്ഞു. എലപ്പുള്ളിയിലെ ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് എക്‌സൈസ് മന്ത്രിയോട് അഭ്യര്‍ഥിക്കുന്നതിനിടെയാണ് ടി പത്മനാഭന്റെ പരിഹാസം.

എലപ്പുള്ളിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ബ്രൂവറി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘മറ്റ് സംസ്ഥാനങ്ങള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ഒരു കമ്പനിക്കാണ് ബ്രൂവറി നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബ്രൂവറി സ്ഥാപിച്ചാല്‍ മറ്റ് ആവശ്യങ്ങള്‍ക്കായി വെള്ളം കിട്ടാതെ വരും. മറ്റേ കുടിക്ക് വെള്ളം കിട്ടുമെങ്കിലും മനുഷ്യന് കുടിക്കാന്‍ വെള്ളം കിട്ടില്ല’, അദ്ദേഹം പറഞ്ഞു.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026