BREAKING NEWS

കേരളത്തിൽ എവിടെയായാലും എയിംസിന്റെ തറക്കല്ലെങ്കിലും ഇടാതെ 2029ൽ നിങ്ങളുടെ മുന്നിൽ വോട്ടിന് കൈനീട്ടി വരില്ല!! എയിംസ് ആലപ്പുഴയിൽ തന്നെ കൊണ്ടുവരാൻ ശ്രമിക്കും, എയിംസ് അനുവദിച്ചില്ലെങ്കിൽ തൃശൂരിന്റെ തണ്ടെല്ല് പ്രകടിപ്പിക്കും- സുരേഷ് ​ഗോപി

· · 1 min read
Share: Copied!

തൃശൂർ: കേരളത്തിൽ എയിംസ് കൊണ്ടുവരുമെന്ന് വീണ്ടും ആവർത്തിച്ച് സുരേഷ് ഗോപി എംപി. കേരളത്തിൽ എവിടെയെങ്കിലും എയിംസിന്റെ തറക്കല്ലെങ്കിലും ഇടാതെ വോട്ടഭ്യർഥിച്ച് ജനങ്ങൾക്കു മുന്നിലേക്ക് വരില്ലെന്നും തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ‘എസ്‍ജി കോഫി ടൈംസ്’ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. എയിംസ് ആലപ്പുഴയിൽ തന്നെ കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘‘എയിംസ് കേരളത്തിൽ തരുമെങ്കിൽ അത് ആലപ്പുഴയിൽ വേണം. ഇത്രയും അടിതെറ്റി കിടക്കുന്ന ഒരു പ്രദേശം വേറെയില്ല. പിന്നെയുള്ളത് ഇടുക്കിയാണ്. ഇടുക്കിയും ആലപ്പുഴയുമാണ് ഏറ്റവും വലിയ ദുരിതത്തിൽ ആയിരിക്കുന്നത്, അവർ കരകയറിയിട്ടേയില്ല. ഭൂമിശാസ്ത്രപരമായി നോക്കിയാൽ ഇടുക്കിയിൽ എയിംസ് കൊണ്ടുവരാനാകില്ല. അതിനാൽ ആലപ്പുഴയിൽ തന്നെയാണ് എയിംസ് വരേണ്ടത്. തൃശൂരുകാരാണ് എന്നെ തിരഞ്ഞെടുത്തതെങ്കിലും ഞാൻ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉടനീളം പറഞ്ഞിട്ടുണ്ട് ഞാൻ തൃശൂരിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന എംപി ആയിരിക്കില്ല എന്ന്. ഞാൻ കേരളത്തിനു വേണ്ടി പ്രവർത്തിക്കുന്ന തൃശൂർകാരുടെ എംപിയായിരിക്കുമെന്ന് ഞാൻ അന്നു മുതലേ പറയുന്നുണ്ട്.

ഇനി ആലപ്പുഴയ്ക്ക് എന്തെങ്കിലും കാരണം കൊണ്ട് എയിംസ് അനുവദിക്കുന്നില്ല എങ്കിൽ പിന്നെ തൃശൂരിന്റെ തണ്ടെല്ല് ഞാനവിടെ പ്രകടിപ്പിക്കും. പിന്നെ അത് തൃശൂരിനു തന്നെ വേണം. കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞിരിക്കുന്നത് ഇത് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്തു തന്നെ വരുമെന്നാണ്. അതിന് അടിവരയിട്ട് ഞാൻ പറയുന്നു, 2029ൽ നിങ്ങളുടെ മുന്നിൽ വോട്ടിന് കൈനീട്ടി വരണമെങ്കിൽ കേരളത്തിൽ എവിടെയായാലും എയിംസിന്റെ തറക്കല്ലെങ്കിലും ഇടാതെ നിങ്ങളുടെ മുന്നിലേക്ക് വരില്ല.’’– സുരേഷ് ​ഗോപി പറഞ്ഞു.

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026