BREAKING NEWS

‘പുറത്താക്കിയത് പുറത്താക്കിയതുതന്നെ, തിരിച്ചെടുക്കില്ല’: വിഎസിന്റെ പിഎയെ പാർട്ടിയിലേയ്ക്ക് ഇനി സ്വീകരിക്കില്ലെന്ന് എംവി ഗോവിന്ദന്‍

· · 1 min read
Share: Copied!

പാലക്കാട്: വിഎസ് അച്യുതാനന്ദന്‍റെ പിഎ ആയിരുന്ന എ സുരേഷിനെ സിപിഎമ്മിലേക്ക് തിരിച്ചെടുക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . എ സുരേഷിനെ പുറത്താക്കിയതാണ്. തിരിച്ചെടുക്കണമെന്ന ആവശ്യം ചെവികൊള്ളില്ല. നൂറു തവണ അപ്പീൽ തന്നിട്ടും കാര്യമില്ല. പുറത്താക്കിയാൽ പുറത്താക്കിയത് തന്നെയാണ്. മലമ്പുഴയിലെ സിപിഎം വോട്ടിൽ വിള്ളൽ വീഴുമെന്ന പേടിയൊന്നുമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ചേർത്ത് നിർത്താൻ നോക്കുമ്പോൾ കോൺഗ്രസിലേക്ക് പോയാൽ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

നടൻ പ്രേംകുമാർ പാർട്ടി അംഗമല്ല. അദ്ദഹത്തിന്‍റെ പിണക്കം ഒഴിവാക്കാൻ പാർട്ടി ശ്രമിക്കും. പിണങ്ങിയേ അടങ്ങൂവെന്ന് വെച്ചാൽ എന്ത് ചെയ്യുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

അതേസമയം എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. വിഡി സതീശൻ നയിക്കുന്ന ജാഥയിൽ സുരേഷ് പങ്കെടുക്കും. യാത്ര പാലക്കാട് എത്തുമ്പോഴാണ് പങ്കെടുക്കുക. കെപിസിസി നേതാക്കൾ എ സുരേഷുമായി ഇതിനകം ചർച്ച നടത്തിയിട്ടുണ്ട്.

ആദ്യ ബലത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിന് ഹാജരായി; വൈകുന്നേരം 4 മണി വരെ ചോദ്യം ചെയ്യൽ

BREAKING NEWS
ക്വാളിറ്റി ഇല്ലാത്ത ഉപകരണങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയത്, വെന്റിലേറ്റർ അടക്കമുള്ളവ ഉപയോഗ ശൂന്യമായി കിടക്കുന്നു, തീപിടുത്തത്തിൽ നശിച്ചതില്‍ കൂടുതലും രേഖകള്‍ - അബിന്‍ വര്‍ക്കി
26 Oct 2026
BREAKING NEWS
‘സുഹൈൽ കുടിച്ച് വണ്ടിയോടിച്ചു, ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു, മൂന്നുപേർ മരിച്ചു, പേടിച്ച് വിറച്ചുപോയി, ഞങ്ങൾ ഓടി രക്ഷപ്പെട്ടു’; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ പോലീസ് സമർപ്പിച്ചത് മൂന്നാം പ്രതി ജോയിന്റെ ഫോണിൽ നിന്നും അയച്ച ശബ്ദ സന്ദേശം
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026
BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026