BREAKING NEWS

ക്യാപ്പിട്ട പല്ലിൻകഷ്ണങ്ങൾ ജൈനമ്മയുടേതല്ല!! സെബാസ്റ്റ്യന്റെ പുരയിടത്തിൽ നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളിൽ അവ്യക്തത, ഐഷയുടെ സുഹൃത്ത് സെബാസ്റ്റ്യന്റേയും കൂടി- മൊഴി വീണ്ടുമെടുക്കും…  പ്രതി മൊഴികൾ മാറ്റിപ്പറയുന്നത് മനപ്പൂർവമോ?

· · 1 min read
Share: Copied!

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്തെ ദുരൂഹത തിരോധാനത്തിൽ ചോദ്യം ചെയ്യൽ കൂടുതൽ ആളുകളിലേക്കു വ്യാപിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് സംഘം. പ്രതി സെബാസ്റ്റ്യന്റെ മുൻ സുഹൃത്ത് റോസമ്മയെ വിശദമായി ചോദ്യം ചെയ്യും. ആലപ്പുഴ, കോട്ടയം ക്രൈംബ്രാഞ്ച് സംഘങ്ങളാണ് റോസമ്മയെ ചോദ്യം ചെയ്യുക. ചേ‍ർത്തലയിൽ കാണാതായ ഐഷ എന്ന സ്ത്രീയുടെ സുഹൃത്ത് കൂടിയാണ് റോസമ്മ. കൂടാതെ സെബാസ്റ്റ്യന്റെ ഭാര്യയെയും വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കും.

ഇതിനിടെ സെബാസ്റ്റ്യന്റെ പുരയിടത്തിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങളിൽ ഇപ്പോഴും അവ്യക്തതയാണ്. ശരീരഭാഗങ്ങൾക്കൊപ്പം കിട്ടിയ പല്ലാണ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്. ക്യാപ്പിട്ട പല്ലിന്റെ ഭാഗമാണ് പള്ളിപ്പുറത്ത് വീട്ടിൽ നിന്ന് കിട്ടിയത്. ജൈനമ്മയുടെ പല്ലിന് ക്യാപ്പ് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഡിഎൻഎ പരിശോധനയ്ക്കായി കൂടുതൽ സാമ്പിളുകൾ ശേഖരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്റെ സഹോദരന്റെ ഡിഎൻഎ സാമ്പിൾ എടുക്കും. കൂടാതെ വിദേശത്തുള്ള സഹോദരൻ പ്രവീണിനോട് നാട്ടിലെത്താൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം കേസിൽ ജൈനമ്മയുടെ മൊബൈൽ ഫോണുമായി സെബാസ്റ്റ്യൻ പോയ ഈരാറ്റുപേട്ടയിലെ കടയിലും പരിസരത്തും ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ജൈനമ്മയടക്കമുള്ള സ്ത്രീകളുടെ തിരോധാനം സംബന്ധിച്ച് പ്രതി നൽകുന്ന വിവരങ്ങൾ പരസ്പര വിരുദ്ധമാണ്. ഇതു മനപ്പൂർവമാണോയെന്ന കാര്യത്തിൽ സംശയം അന്വേഷണ സംഘത്തിനുണ്ട്.

നാളെ വരെയാണ് സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കൂടുതൽ തെളിവെടുപ്പിനായി ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള സാധ്യതയുണ്ട്. ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ പള്ളിപ്പുറത്തെ വീട്ടിൽ വീണ്ടും പോലീസ് പരിശോധന നടത്തും. ആദ്യ ഘട്ടത്തിൽ കിട്ടിയ അസ്ഥികഷ്ണങ്ങളുടെ ഡിഎൻഎ പരിശോധന ഫലം ഉടൻ കിട്ടിയേക്കും. ഡിഎൻഎ ഫലം കിട്ടിയാൽ കേസിൽ നിർണായക തെളിവിലേക്കെത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിൻറെ കണക്ക്കൂട്ടൽ.

സെബാസ്റ്റ്യനെ കോടിപതിയാക്കിയത് ബിന്ദുവിന്റെ 1.3 കോടിയുടെ ഭൂമി, ഐഷയുടേയും ജെയ്നമ്മയുടേയും പണവും സ്വർണാഭരണങ്ങളും!! നാട്ടുകാരുടെ അമ്മാവൻ, കുളത്തിൽ മാംസ ഭോജികളായ പിരാന, ആഫ്രിക്കൻ മുഷി തുടങ്ങിയ മീനുകൾ, കാടുപിടിച്ചുകിടക്കുന്ന രണ്ടരയേക്കറിനു മധ്യത്തിൽ ദൂരൂഹത നിറച്ച് സെബാസ്റ്റ്യനും ആ വീടും

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026