BREAKING NEWS

ട്രെയിനിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ശ്രദ്ധിക്കുക! ‘മേരി സഹേലി’ ഒപ്പമുണ്ട്, 64 വനിതാ ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

· · 1 min read
Share: Copied!

തൃശൂര്‍: ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടി പാലക്കാട് റെയില്‍വേ ഡിവിഷന്‍ പരിധിയില്‍ മേരി സഹേലി പരിപാടിക്ക് തുടക്കം. ആര്‍.പി.എഫിന്റെ നേതൃത്വത്തിലാണ് പരിപാടി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി റെയില്‍വേ ഡിവിഷന്റെ പരിധിയില്‍ വരുന്ന അഞ്ച് പ്രധാന സ്റ്റേഷനുകളില്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കണ്ടെത്തി, സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി. യാത്രക്കാരില്‍ നിന്ന് അഭിപ്രായ ശേഖരണവും നടത്തും.

ഇതിനായി 64 വനിതാ ആര്‍.പി.എഫ് ഉദ്യോഗസ്ഥരെയാണ് സ്റ്റേഷനുകളില്‍ വിന്യസിച്ചിരിക്കുന്നത്. അവര്‍ പതിവായി ട്രെയിനുകളില്‍ യാത്ര ചെയ്യും. വനിതാ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ പുരുഷ ഉദ്യോഗസ്ഥരും ഉണ്ടാകും. സുതാര്യത ഉറപ്പു വരുത്തുന്നതിന് ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറകളും സംഘം ഉപയോഗിക്കും.

BREAKING NEWS
ട്രംപും ബിബിയും അടിച്ചു പിരിഞ്ഞോ? ഇറാൻ യുദ്ധം വീണ്ടും തുടങ്ങണമെന്ന് നെതന്യാഹു, 'ഭ്രാന്തൻ' എന്നു വിളിച്ച് ട്രംപ്!! അമേരിക്കൻ പ്രസിഡന്റും ഇസ്രയേൽ പ്രധാനമന്ത്രിയും തമ്മിൽ ഫോണിൽ പൊരിഞ്ഞ വാക്കേറ്റം- റിപ്പോർട്ട്; 'പൂർണമായും വ്യാജവാർത്ത'യെന്ന് ഇസ്രയേൽ... ട്രംപിനുമേൽ നെതന്യാഹു നടത്തുന്ന സമ്മർദത്തിൽ ആശങ്ക...
13 Nov 2026
BREAKING NEWS
അഭിരാം കൊലക്കേസിൽ പുതിയ വഴിത്തിരിവ്... എത്ര മറയ്ക്കാൻ ശ്രമിച്ചിട്ടും ആ തെളിവുകൾ മറയ്ക്കാനായില്ല!! കൃത്യം നടന്ന സ്ഥലത്തെ മണ്ണ് ഒന്നാം പ്രതിയുടെ പാന്റ്‌സിൽ, രണ്ടാം പ്രതിയുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണ സംഘത്തിന്റെ കൈകളിൽ, പ്രതികൾ ലഹരി ഉപയോഗിച്ചതിനു ശേഷമാണോ കൃത്യം നടത്തിയത് എന്ന ...
13 Nov 2026
BREAKING NEWS
സ്വർണം വാങ്ങണമെങ്കിൽ ഇപ്പോൾ 'ബെസ്റ്റ് ടൈം'... ഇന്ന് പവന് ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമോ? വ്യാപാരികൾക്കും ഉപഭോക്താക്കളുടെ സമ്പാദ്യത്തിലും ഇടിത്തീ
13 Nov 2026
BREAKING NEWS
മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ച: കേരളത്തിലെ ജ്വല്ലറികൾക്കും സുരക്ഷാ ഭീഷണി; പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
12 Nov 2026