BREAKING NEWS

ആളിപ്പടരുന്ന തീയ്ക്കിടയിലൂടെ ജീവൻ രക്ഷിക്കാൻ കെട്ടിടത്തിനു മുകളിൽ നിന്ന് ടാറിട്ട റോഡിലേക്ക് ചാടി സ്ത്രീകൾ… ചിലർ വീഴുന്നത് നാട്ടുകാർ വിരിച്ചുകൊ‌ടുത്ത മെത്തയിലേക്ക്, അപകടമുണ്ടായ സമയത്ത് പലരും ഉറക്കത്തിൽ!! സൗത്ത് ഡൽഹിയിലെ തീപിടിത്തത്തിൽ മരിച്ചവരിൽ ഭൂരിഭാ​ഗവും വിദേശികൾ, വൈദ്യ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയവർ- Video

· · 1 min read
Share: Copied!

ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ ഹൗസ് റാണി മേഖലയിലെ ഹോട്ടലിൽ ബുധനാഴ്ച രാവിലെ ഉണ്ടായ തീപിടിത്തത്തിൽ കുറഞ്ഞത് 21 പേർ മരണപ്പെട്ടു. ഹൗസ് റാണി പ്രദേശത്തെ ഫ്ലൂറിഷ് സ്റ്റേയിലാണ് തീപിടിത്തമുണ്ടായത്. മരണപ്പെട്ടവരിൽ ഭൂരിഭാഗവും വിദേശ പൗരന്മാരാണെന്നാണ് അറിയുന്നത്. താഴത്തെ നിലയിൽ ആരംഭിച്ച തീ ഞൊടിയിടയിൽ അഞ്ച് നില കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്കും പടരുകയായിരുന്നു.

തീയിൽ നിന്ന് രക്ഷപ്പെടാൻ സ്ത്രീകൾ മുകളിലത്തെ നിലകളിൽ നിന്ന് ചാടുന്നത് സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോകളിൽ കാണാം. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ നിരാശരായ രണ്ട് സ്ത്രീകൾ, തീജ്വാലകൾക്കിടയിലൂടെ ജീവനോടെ ഹോട്ടലിന് മുന്നിലുള്ള റോഡിലേക്ക് ചാടിയതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇതിനിടെ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാൻ നാട്ടുകാർ വിരിച്ച മെത്തകളിലേക്കാണ് ചിലർ ചാടിയത്. ഗുരുതരാവസ്ഥയിൽ പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

“കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് റെസ്റ്റോറന്റ് പ്രവർത്തിച്ചിരുന്നത്. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും അറിവായിട്ടില്ല. മുകളിലത്തെ നിലയിലുള്ള ചിലർ കെട്ടിടത്തിൽ നിന്ന് നാട്ടുകാർ റോഡിൽ വച്ച മെത്തകളിൽ ചാടിയതായി സൗത്ത് ഡിസ്ട്രിക്റ്റിലെ ഡിഡിഎംഎയിലെ എസ്ഡിഎം ജിതേന്ദ്ര കുമാർ പറഞ്ഞു. ഇടുങ്ങിയ വഴികളുള്ള പ്രദേശമായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം നേരിട്ടതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. തീ അണയ്ക്കുന്നതിനായി മണിക്കൂറുകളോളം പരിശ്രമിക്കേണ്ടിവന്നു

അതേസമയം ഹൗസ് റാണിയിലെ ഇടുങ്ങിയ പാതകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിന്റെ ബേസ്മെന്റിൽ ഒരു റെസ്റ്റോറന്റ് ഉണ്ടായിരുന്നു. പ്രദേശവാസികൾ പറയുന്നതനുസരിച്ച്, ഏകദേശം 25 മുറികളുള്ള ഹോട്ടലിൽ 40 ഓളം അതിഥികൾക്ക് താമസ സൗകര്യമുണ്ടായിരുന്നു, അവരിൽ ഭൂരിഭാഗവും വൈദ്യ ചികിത്സയ്ക്കായി രാജ്യത്തെത്തിയ വിദേശ പൗരന്മാരായിരുന്നു. തീപിടിത്തമുണ്ടായപ്പോൾ ഹോട്ടലിലെ മിക്ക അതിഥികളും ഉറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

BREAKING NEWS
അടുക്കളയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ; മകൻ തുറന്നുകയറിയപ്പോൾ മാതാപിതാക്കൾ വെട്ടേറ്റ് മരിച്ചനിലയിൽ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്ന് പ്രാഥമിക നിഗമനം
27 Nov 2026
BREAKING NEWS
ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്ന് മോഷ്ടാക്കള്‍
27 Nov 2026
BREAKING NEWS
നിരന്തരം മൊബൈല്‍ ഉപയോഗവും റീല്‍സ് ചിത്രീകരണവും, സഹികെട്ട് 14 കാരിയെ തല്ലിക്കൊന്ന് മാതാപിതാക്കള്‍, മൃതദേഹം ക്വാറിയിൽ തള്ളി
27 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച് വിളക്ക് കത്തിച്ച് പൂജ, ശംഖു വിളിച്ച് ആരതി ഉഴിഞ്ഞു, നടപടിയെടുക്കാന്‍ ഉത്തരവിട്ട് റെയിൽവേ
27 Nov 2026