BREAKING NEWS

‘അമ്മ വിളിച്ചിട്ടാണ് പോയസ് ഗാർഡനിൽ എത്തിയത്, അവിടെ ചെന്നപ്പോൾ അമ്മ സ്‌റ്റെയർകേസിന് താഴെ വീണു കിടക്കുന്നു, കാല് കൊണ്ട് അമ്മയുടെ മുഖത്ത് ശശികല ചവിട്ടി, ഞാൻ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ എന്റെ വായ പൊത്തിപ്പിടിച്ചു’!! ജയലളിതയുടെയും എംജിആറിന്റെയും മകളെന്ന് തൃശൂർ സ്വദേശിനി

· · 1 min read
Share: Copied!

തൃശൂർ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും എംജിആറിന്റെയും മകൾ എന്ന് അവകാശപ്പെട്ട് തൃശൂർ സ്വദേശിനി കെഎം സുനിത. ജയലളിതയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു സുപ്രീംകോടതിക്ക് കത്തയച്ചിരിക്കുകയാണ് യുവതി.

ജയലളിത വിളിച്ചത് പ്രകാരം താൻ പോയസ് ഗാർഡനിൽ എത്തിയെന്നും അവിടെ ചെന്നപ്പോൾ സ്‌റ്റെയർകേസിന് താഴെ വീണു കിടക്കുന്നതായാണ് കണ്ടതെന്നും സുനിത പറയുന്നു. കൂടാതെ കാല് കൊണ്ട് അമ്മയുടെ മുഖത്ത് ശശികല ചവിട്ടി. താൻ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ വായ പൊത്തിപ്പിടിച്ച് സ്വീപ്പർ പുറത്തേക്ക് പോയി. പേടികൊണ്ടാണ് ഇത്രയും കാലം ആരോടും പറയാതിരുന്നത്. എന്റെ അമ്മ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആണ് മരിച്ചത്. സാധാരണക്കാരിയായ ഒരു പെണ്ണിന് എന്ത് ചെയ്യാൻ പറ്റും – സുനിത പറയുന്നു.

അതുപോലെ ജയലളിതയുടെ മരണത്തിനു പിന്നിൽ ശശികലയും മന്നാർഗുഡി മാഫിയയുമാണെന്നും ഇവർ ആരോപിക്കുന്നു. ഇതിന് മുൻപ് ഇക്കാര്യം ആരോടും വെളിപ്പെടുത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. അമ്മയ്ക്ക് നീതി വാങ്ങിക്കൊടുക്കണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. അതുപോലെ താൻ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്നതിന് തെളിവുണ്ടെന്നും ഇവർ അവകാശപ്പെടുന്നു.

എംജിആറിന്റെ ജോലിക്കാരൻ മുഖാന്തരം അദ്ദേഹത്തിന്റെ വീട്ടിലാണ് താൻ വളർന്നതെന്നും അവർ പറയുന്നു. തന്റെ അമ്മയായ ജയലളിത 18ാം വയസിൽ തന്നെ തിരിച്ചറിഞ്ഞതാണെന്നും ജീവിച്ചിരുന്നപ്പോൾ പോയി കാണാറുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. എന്റെ എല്ലാ കാര്യങ്ങളും അമ്മ നടത്തിത്തരാറുണ്ട്. എനിക്ക് 2024 ഓഗസ്റ്റ് വരെ പണം തന്നിട്ടുണ്ടെന്നും– ഇവർ അവകാശപ്പെടുന്നു. അതേസമയം ജയലളിത മരിച്ചത് 2016 ഡിസംബർ 5നാണ്.

നിമിഷപ്രിയയുടെ മോചനം അപ്രാപ്യമോ? കേസിൽ ഇടപെടുന്നതിൽ പരിമിധി, നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടുന്നില്ല- കേന്ദ്രം സുപ്രീം കോടതിയിൽ, തങ്ങൾക്ക് ഒരു നിർദേശം നൽകാനാവില്ല, അനൗദ്യോഗിക ആശയവിനിമയം നടക്കട്ടെ- സുപ്രിംകോടതി

BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026