CINEMA

പുസ്തകമെഴുത്തിന് വനിതകൾ വെല്ലുവിളി നേരിടേണ്ടി വരുന്നു: ഇന്ദു മേനോൻ; സൂര്യ വിനീഷിൻ്റെ മനസ്സ് പൂക്കുന്ന നേരം പ്രകാശനം ചെയ്തു

· · 1 min read
Share: Copied!

കോഴിക്കോട്: നവാഗത എഴുത്തുകാരി സൂര്യ വിനീഷിന്റെ മനസ് പൂക്കുന്ന നേരം പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി ഇന്ദു മേനോന്‍ യുവ എഴുത്തുകാരിയായ ജിന്‍ഷാ ഗംഗയ്ക്ക് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. പുസ്‌തകമെഴുത്തിലേക്ക് ഒരു വനിതയുടെ പ്രവേശനത്തിന് എക്കാലത്തും വെല്ലുവിളിനേരിടണ്ടി വരുന്നുവെന്ന് ഇന്ദുമേനോൻ ചടങ്ങിൽ പറഞ്ഞു.
അടുപ്പും അലക്കും മറ്റു

ഉത്തരവാദിത്വങ്ങളും ഒരു സ്ത്രീയെ എഴുത്തിൻ്റെ ലോകത്തേക്ക് ചുവടുവെയ്ക്കുന്നതിൽ പ്രയാസം സൃഷ്‌ടിക്കുകയാണ്. പുരുഷന് അവിടെയും പ്രതിസന്ധിയും പരിമിതികളുമില്ല. സ്ത്രീ എഴുത്തിലേക്ക് പ്രവേശിക്കുകയെന്നത് പോരാട്ടത്തിലേക്കുള്ള ചുവടുവെയ്പ്പാണന്നും അവർ അഭിപ്രായപ്പെട്ടു.
മുന്‍ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറും കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനിയറിംഗ് ഫാക്കല്‍റ്റിയുമായ ഡോ. ഇസ്‌മെയില്‍ മരിതേരി പുസ്തക പരിചയം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് ഇപി മുഹമ്മദ് അധ്യക്ഷനായ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരായ വിനേഷ് കുമാര്‍ ആശംസ പ്രസംഗം നടത്തി. സൂര്യ വിനീഷ് മറുപടി പ്രസംഗം നടത്തി. മാധ്യമ പ്രവർത്തക ഫസ്‌നഫാത്തിമ സ്വാഗതവും പ്രസ്ക്ലബ്ബ് സെക്രട്ടറി പി.കെ സജിത്ത് നന്ദിയും

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026