BREAKING NEWS

അശ്ലീല വീഡിയോയിൽ അഭിനയിക്കാൻ വിസമ്മതിച്ചു, യുവതിയെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റി, കൈകാലുകൾ തല്ലിയൊടിച്ചു, ക്രൂരത നടത്തിയത് ആറു മാസത്തോളം മുറിയിൽ പൂട്ടിയിട്ട്

· · 1 min read
Share: Copied!

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ അശ്ലീല വീഡിയോ ചെയ്യുന്നതിനും ബാർ ഡാൻസറായി ജോലി ചെയ്യുന്നതിനും വിസമ്മതിച്ചതിൻ്റെ പേരിൽ യുവതിയോട് കൊടുംക്രൂരത. ജോലി വാ​ഗ്ദാനം ചെയ്തു വിളിച്ചുവരുത്തിയ പുരുഷനും മാതാവും ചേർന്നാണ് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചത്. ആറു മാസത്തോളം യുവതിയെ ഫ്ലാറ്റിൽ അടച്ചിടുകയും ഇരുമ്പുദണ്ഡു കൊണ്ട്‌ മർദിക്കുകയും കൈകാലുകൾ തല്ലിയൊടിക്കുകയും ചെയ്തതായാണ് പരാതി.നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹാട്ടി സ്വദേശിനിയായ യുവതിയാണ് ക്രൂരതയ്ക്കിരയായത്.

ഇവന്റ് മാനേജ്‌മെൻ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതിയെ കൂടുതൽ വരുമാനം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് ഹൗറ സ്വദേശിയായ ആര്യൻ ഖാൻ എന്ന വ്യക്തി ഡോംജൂറിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി തടവിലാക്കുകയായിരുന്നു. പ്രതിയും അമ്മ ശ്വേത ഖാനും ചേർന്ന് യുവതിയെ അശ്ലീല വീഡിയോകൾ ചിത്രീകരിക്കാനും ബാർ ഡാൻസറായി ജോലി ചെയ്യാനും നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ ആക്രമിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പ്രതി യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റാൻ ശ്രമിച്ചതായും ഇരയുടെ കുടുംബം ആരോപിച്ചു

.അതിക്രൂരമായ മർദ്ദനത്തെ തുടർന്ന് നിവർന്നു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് യുവതിയെന്ന് ബന്ധു പറഞ്ഞു. ഇരുമ്പുദണ്ഡുകൾ ഉപയോ​ഗിച്ച് മർദ്ദിച്ചതിൻ്റെ ഫലമായി തലയ്ക്കും കാലുകൾക്കും അരക്കെട്ടിനും ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. സാഗോർ ദത്ത മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് യുവതി. തൻ്റെ ശരീരത്തിൽ എല്ലായിടത്തും പരിക്കുകൾ ഉണ്ടെന്നും അഞ്ചു മാസത്തോളം പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തുവെന്നും യുവതി വെളിപ്പെടുത്തി.ശനിയാഴ്ചയാണ് യുവതി പ്രതിയുടെ വീട്ടിൽനിന്ന് രക്ഷപ്പെട്ടത്. സംഭവത്തിൽ കുടുംബം ഖർദാഹ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.ആര്യൻഖാനോടൊപ്പമുണ്ടായിരുന്നത് ശ്വേത ഖാൻ എന്ന സ്ത്രീയായിരുന്നു.  പ്രതികൾ ഒളിവിലാണെന്നും അന്വേഷണം ഊർജ്ജിതമാക്കിയതായും അധികൃതർ വ്യക്തമാക്കി.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026