BREAKING NEWS

പ്രണയപ്പകയിൽ യുവാവിനെ കുടുക്കാൻ ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് ന​ഗരങ്ങളിലെ വിവിധ സ്കൂളുകളിലേക്കും നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കും വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചു- യുവതി പിടിയിൽ, പകയ്ക്കു പിന്നിൽ പ്രണയാഭ്യർഥന നിരസിച്ച് യുവാവ് വേറെ വിവാഹം കഴിച്ചത്

· · 1 min read
Share: Copied!

പ്രണയപ്പകയിൽ യുവാവിനെ കുടുക്കാൻ ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് ന​ഗരങ്ങളിലെ വിവിധ സ്കൂളുകളിലേക്കും നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കും വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചു- യുവതി വീണ്ടും അറസ്റ്റിൽ, പകയ്ക്കു പിന്നിൽ പ്രണയാഭ്യർഥന നിരസിച്ച് യുവാവ് വേറെ വിവാഹം കഴിച്ചത്

ബെംഗളൂരു: പ്രണയപ്പകയിൽ ബെംഗളൂരുവിലെ വിവിധ സ്കൂളുകളിലേക്കും നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കും വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച യുവതി അറസ്റ്റിൽ. റെനി ജോഷിൽഡയെന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി ഇ-മെയിലുകൾ അയച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അഹമ്മദാബാദ് സെൻട്രൽ ജയിലിൽ ഇതിനകം ശിക്ഷ അനുഭവിക്കുന്ന ഇവരെ ബെംഗളൂരു പോലീസ് സമാന കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

തന്റെ യഥാർത്ഥ സ്ഥലവും ഐഡന്റിറ്റിയും മറച്ചുവെച്ച് ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) വഴിയാണ് യുവതി ഭീഷണി ഇമെയിലുകൾ അയച്ചത്. പ്രണയാഭ്യർത്ഥന നിരസിക്കപ്പെട്ടതിന്റെ നിരാശയാലാണ് യുവതി ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. തന്റെ പ്രണയം നിരസിച്ച യുവാവ് മറ്റൊരു വിവാഹം കഴിക്കുകകൂടി ചെയ്തതോടെ യുവതിയുടെ പകകൂടി. ഇതോടെ യുവാവിനെ കുടുക്കാനുള്ള റെനിയുടെ തന്ത്രമായിരുന്നു ഭീഷണി സന്ദേശങ്ങളെന്ന് പൊലീസ് പറഞ്ഞു.

ഗുജറാത്ത് പോലീസ് ആണ് ഇവരെ ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് ബോഡി വാറണ്ടിൽ ബെംഗളൂരുവിലേക്ക് കൊണ്ടുവരികയായിരുന്നു. പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കേസാണ് ഇവർക്കെതിരെ ഉള്ളത്. കഴിഞ്ഞ ജൂൺ 14 ന് രാത്രി ബെംഗളൂരുവിലെ ഒരു പബ്ലിക് സ്കൂളിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ബെംഗളൂരുവിലുടനീളം സമാനമായ വ്യാജ ബോംബ് ഭീഷണികൾ ഉയർന്നതോടെ, ബന്ധപ്പെട്ട എല്ലാ കേസുകളും ഏറ്റെടുക്കാൻ സിറ്റി പോലീസ് കമ്മീഷണർ നോർത്ത് ഡിവിഷൻ സൈബർ ക്രൈം യൂണിറ്റിന് നിർദ്ദേശം നൽകുകയായിരുന്നു.

കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ റെനി ജോഷിൽഡയുടെ പ്രവർത്തനങ്ങൾ കർണാടകയിൽ മാത്രം ഒതുങ്ങിയിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കും ഇവർ വ്യാജഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. ജൂണിൽ അഹമ്മദാബാദ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കർണാടക പോലീസ് നടത്തിയ അന്വേഷണത്തിൽ കർണാടകയിലെ സ്കൂളുകൾക്ക് അയച്ച വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾക്കു പിന്നിലും ഇവരാണെന്ന് തെളിയുകയായിരുന്നു. നഗരത്തിലെ സ്കൂളുകളിലേക്ക് ഒന്നിലധികം ബോംബ് ഭീഷണി ഇമെയിലുകൾ അയച്ചതിന് അഹമ്മദാബാദ് സെൻട്രൽ ജയിലിൽ ഇതിനകം ശിക്ഷ അനുഭവിക്കുന്ന ഇവരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026