BREAKING NEWS

ട്രെയിനിലെ മിഡിൽബർത്ത് പൊട്ടിവീണ് യുവതിക്ക് ഗുരുതര പരിക്ക്, കൊളുത്ത് ഉറപ്പിക്കാത്തത് അപകടകാരണമെന്ന് റെയിൽവേ, ഒരു വർഷത്തിനിടയിൽ മൂന്നാമത്തെ സംഭവം

· · 1 min read
Share: Copied!

ചെന്നൈ: ട്രെയിൻ കംപാർട്മെന്റിലെ മിഡിൽ ബർത്ത് വീണ് വീണ്ടും അപകടം. അപകടത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രൽ- പാലക്കാട് എക്സ്പ്രസിലാണ് സംഭവം. ചെന്നൈ മുഗളിവാക്കം സ്വദേശിയായ സൂര്യയുടെ തലയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. സേലത്തെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലർച്ചെ മൂന്ന് മണിയോടെ ട്രെയിൻ മൊറാപ്പൂർ സ്റ്റേഷന് സമീപമെത്തിയപ്പോൾ മിഡിൽബർത്തിൽ കിടന്നിരുന്നയാൾ താഴേക്കിറങ്ങവേയായിരുന്നു സംഭവം. അതേ സൈഡിൽ തന്നെ താഴത്തെ ബർത്തിൽ കിടക്കുകയായിരുന്നു യുവതി. അതേസമയം കൊളുത്ത് കൃത്യമായി ഉറപ്പിക്കാത്തതാണ് അപകടകാരണമെന്നാണ് റെയിവേയുടെ വിശദീകരണം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026