BREAKING NEWS

16 കാരന് മദ്യം നൽകി ഒരാഴ്ചയോളം തുടർച്ചയായ ലൈംഗിക പീഡനം: മുപ്പതുകാരിക്ക് 20 വർഷം തടവ്.., 45,000 രൂപ പിഴയും അടയ്ക്കണം…

· · 1 min read
Share: Copied!

ജയ്‌പൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് 20 വർഷം തടവുശിക്ഷ. രാജസ്ഥാനിലെ ബണ്ടിയിലുള്ള പോക്സോ കോടതിയുടേതാണ് വിധി. ലലിബായ് മോഗിയ എന്ന യുവതി 45,000 രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. 2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.

16 വയസ്സുകാരനായ തന്റെ മകനെ പ്രലോഭിപ്പിച്ച് ജയ്പുരിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ആൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നത്. അവിടെവച്ച് മദ്യം നൽകി തുടർച്ചയായി 6–7 ദിവസം വരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും അവർ പരാതിയിൽ പറഞ്ഞു. 2023 നവംബർ 7നാണ് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്.

തട്ടിക്കൊണ്ടുപോകൽ, ലൈംഗികചൂഷണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രാഥമിക അന്വേഷണത്തിനും കുട്ടിയുടെ വൈദ്യപരിശോധനയ്ക്കും ശേഷം പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് അവർക്ക് ജാമ്യം ലഭിച്ചിരുന്നു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026