BREAKING NEWS

മന്ത്രിമാരുടെ ശല്യം സഹിക്കാൻ കഴിയുന്നില്ല… ഒരുമിച്ച് പ്രവര്‍ത്തിക്കാൻ ബുദ്ധിമുട്ടാണ് , സ്പീക്കര്‍ക്ക് പരാതി നല്‍കി വനിതാ എംഎല്‍എ, അന്വേഷണത്തിന് നിര്‍ദേശം

· · 1 min read
Share: Copied!

പുതുച്ചേരി: സ്വന്തം മുന്നണിയിലെ രണ്ടു മന്ത്രിമാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി സ്പീക്കര്‍ക്ക് പരാതി നല്‍കി പുതുച്ചേരി എംഎല്‍എ എസ്. ചന്ദ്ര പ്രിയങ്ക. രണ്ടുപേരും നിരന്തരം ശല്യം ചെയ്യുന്നെന്നും എംഎല്‍എയായി പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാകുന്നെന്നും പരാതിയില്‍ പറയുന്നു.ബിജെപിയില്‍നിന്നും എന്‍ആര്‍ കോണ്‍ഗ്രസില്‍നിന്നുമുള്ള മന്ത്രിമാര്‍ക്കെതിരേയാണ് പരാതി.

ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നെന്നും അവര്‍ വെളിപ്പെടുത്തി. ആരോപണങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴിയും ഉന്നയിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

മുന്‍ കോണ്‍ഗ്രസ് നേതാവ് എസ്. ചന്ദ്രഹാസുവിന്റെ മകളായ ചന്ദ്ര പ്രിയങ്ക എന്‍ആര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കാരൈക്കാലില്‍നിന്നാണ് നിയമസഭയിലെത്തിയത്. എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരില്‍ ഗതാഗത, സാംസ്‌കാരിക മന്ത്രിയായിരുന്ന ഇവര്‍ 2023 ഒക്ടോബറില്‍ രാജിവെച്ചു. സ്ത്രീ എന്ന നിലയിലും ജാതീയമായും അവഹേളനങ്ങള്‍ നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് അവര്‍ പറഞ്ഞത്. രണ്ടുവര്‍ഷം കഴിഞ്ഞാണ് അവര്‍ മന്ത്രിമാര്‍ക്കെതിരേ ആരോപണവുമായി എത്തുന്നത്.

BREAKING NEWS
മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ച: കേരളത്തിലെ ജ്വല്ലറികൾക്കും സുരക്ഷാ ഭീഷണി; പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
12 Nov 2026
BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026