BREAKING NEWS

വിവാഹമോചന കേസിൽ ഭാര്യക്കുവേണ്ടി ഹാജരായ അഭിഭാഷകയ്ക്ക് നേരെ എതിർകക്ഷിയുടെ ആക്രമണം, ഫ്ലാറ്റിൽ കയറി തല്ലി, ഇടതുകൈ വളച്ചൊടിച്ചു, പരാതിയിൽ കേസെടുത്ത് പോലീസ്

· · 1 min read
Share: Copied!

കൊച്ചി: ആലുവ കുടുംബക്കോടതിയുടെ പരിഗണനയിലുള്ള വിവാഹ മോചനക്കേസിൽ കക്ഷിക്കു വേണ്ടി ഹാജരായ അഭിഭാഷകയ്ക്ക് മർദനം. നെടുമ്പാശ്ശേരി സ്വദേശിനി അഞ്ജു അശോകനെ (32) യാണ് കേസിലെ എതിർകക്ഷിയായ വൈറ്റില തൈക്കൂടം എടത്തുരുത്തി ജോർജ് മർദിച്ചത്. വിവാഹമോചന കേസിൽ ജോർജിന്റെ ഭാര്യയുടെ അഭിഭാഷകയാണ് അഞ്ജു.

സംഭവത്തിൽ അഭിഭാഷകയുടെ പരാതിയിൽ നോർത്ത് പോലീസ് കേസെടുത്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരുക്കേൽപ്പിച്ചതിനും അതിക്രമിച്ച് കടന്നതിനും ബലപ്രയോഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. ഞായറാഴ്ച വൈകീട്ട് 4.15-നാണ് ആക്രമണമുണ്ടായത്. ഫ്രീഡം റോഡിൽ അഞ്ജു താമസിച്ചിരുന്ന ഫ്‌ലാറ്റിൽ കയറി പ്രതി മർദിച്ചതായാണ് പരാതി. തന്റെ ഇടതു കവിളിൽ അടിക്കുകയും ഇടതുകൈ വളച്ചൊടിക്കുകയും ചെയ്തുവെന്ന് അവർ ആരോപിച്ചു. തുടർന്ന് അഞ്ജു എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരാതി പ്രകാരം തിങ്കളാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) പ്രകാരം പ്രതിക്ക് മൊഴി രേഖപ്പെടുത്താൻ നോട്ടീസ് നൽകിയതായും എറണാകുളം നോർത്ത് പോലീസ് പറഞ്ഞു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026