BREAKING NEWS

കൂട്ടത്തോടെയെത്തിയ നായ്ക്കൾ യുവതിയെ കടിച്ചുകീറി കൊന്നു, ആക്രമണത്തിൽ കൈമുട്ടിലും കാലുകളിലും തലയിലും നെഞ്ചിലുമെല്ലാം ​ഗുരുതര പരുക്ക്, രക്ഷിക്കാനെത്തിയവർക്കു നേരേയും ആക്രമണ ശ്രമം

· · 1 min read
Share: Copied!

ബെംഗളൂരു: കർണാടകയിൽ കൂട്ടത്തോടെയെത്തിയ നായ്ക്കൾ യുവതിയെ കടിച്ചുകീറി കൊന്നു. ഹൊന്നൂർ ഗൊല്ലരഹട്ടി സ്വദേശിയായ യുവതിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. അനിതയുടെ കൈമുട്ടിലും കാലുകളിലും തലയിലും നെഞ്ചിലുമെല്ലാം നായ കടിച്ചുപറിച്ചു. തലയ്ക്കായിരുന്നു ഗുരുതര പരുക്ക്.

രാത്രി വൈകി നായ്ക്കൾ അസാധാരണമായി കുരയ്ക്കുന്നത് കേട്ട് പ്രദേശവാസികൾ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് ആക്രമണത്തിനിരയായ അനിതയെ കണ്ടെത്തുന്നത്. വൈകാതെ അനിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് എത്തിയപ്പോൾ നായ്ക്കൾ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതായി ദൃക്‌സാക്ഷി മല്ലികാർജുൻ പറഞ്ഞു. അതേസമയം ഓട്ടോറിക്ഷയിൽ എത്തിയ ഒരു വ്യക്തിയാണ് നായ്ക്കളെ പ്രദേശത്തെ റെയിൽവേ ക്രോസിനു സമീപം ഉപേക്ഷിച്ചതെന്ന് നാട്ടുകാർ പറയുന്നു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026