BREAKING NEWS

യുവതിയെ ക്രൂരമായി മര്‍ദിച്ച് രണ്ടാം ഭര്‍ത്താവ്, അയല്‍വാസികള്‍ ഇടപെട്ടതോടെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചു, ഗുരുതരമായി പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

തിരുവനന്തപുരം:  വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പേയാട് ചിറ്റിലപ്പാറയിലാണ് സംഭവം. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വിദ്യയെ രതീഷ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് വിദ്യയെ മര്‍ദനമേറ്റ് അവശ നിലയിലായ സ്ഥിതിയില്‍ കണ്ടെത്തിയത്.

ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. രണ്ടാം ഭര്‍ത്താവാണ് രതീഷ്. ആദ്യ ബന്ധം പിരിഞ്ഞ ശേഷം രണ്ട് വര്‍ഷമായി വിദ്യ രതീഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. വിദ്യയ്ക്ക് രണ്ട് കുട്ടികളുണ്ട്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026