BREAKING NEWS

55 കാരൻ അമ്മാവനൊപ്പം ജീവിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല, അമ്മാവനും മരുമകളും ചേർന്ന് യുവാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി, യുവാവ് കൊല്ലപ്പെട്ടത് വിവാഹത്തിന്റെ 45-ാം ദിവസം

· · 1 min read
Share: Copied!

പട്ന: വിവാഹം കഴിഞ്ഞ് 45ാം ദിവസം ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. 25 വയസുകാരനായ പ്രിയാൻഷുവിനെ വെടിവച്ച് കൊന്ന കേസിൽ ഭാര്യ ഗുഞ്ച ദേവിയെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മാവനും മരുമകൾക്കും ഒരുമിച്ച് ജീവിക്കാൻ യുവാവ് തടസമാണെന്നു കണ്ട് ഇരുവരും ചേർന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തി.

സംഭവത്തിൽ ഗുഞ്ചാ ദേവിയും സ്വന്തം അമ്മാവനും കാമുകനുമായ ജീവൻ സിങും (55) ചേർന്ന് ഗൂഢാലോചന നടത്തിയാണ് 25കാരനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇരുവരും ചേർന്നു വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഗുഞ്ച ദേവിയെയും കൊലപാതകികളെയും പോലീസ് അറസ്റ്റ് ചെയ്തു. ജീവൻ സിങ് ഒളിവിലാണെന്ന് എസ്പി അമരിഷ് രാഹുൽ പറഞ്ഞു.

അതേസമയം ഗുഞ്ച ദേവിയും സ്വന്തം അമ്മാവനായ ജീവൻ സിങും പ്രണയത്തിലായിരുന്നുവെന്നും കുടുംബങ്ങൾ ഈ ബന്ധത്തിന് എതിരായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഗുഞ്ച ദേവിയുടെ കുടുംബം രണ്ട് മാസം മുമ്പാണ് ബർവാൻ സ്വദേശിയായ പ്രിയാൻഷുവുമായി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. തുടർന്നു ജൂൺ 25-ന് പ്രിയാൻഷു സഹോദരിയെ കാണാൻ പോയി ട്രെയിനിൽ നവി നഗർ സ്റ്റേഷനിൽ നിന്നും വീട്ടിലേക്കുള്ള വഴിയിൽ രണ്ടു പേർ ചേർന്ന് ജീവൻ സിങിനെ വെടിവെച്ച് കൊല്ലുകയായിരുന്നു.

യുവാവിന്റെ മരണത്തിൽ പോലീസ് അന്വേഷണം തുടങ്ങിയതോടെ ഗുഞ്ച ദേവി ഗ്രാമത്തിൽ നിന്ന് പോവാൻ ശ്രമിച്ചു. ഇത് പ്രിയൻഷുവിന്റെ ബന്ധുക്കളിൽ സംശയമുണ്ടാക്കി. തുടർ്ന്നു പോലീസിനോട് ഇക്കാര്യം പറഞ്ഞു. ഗുഞ്ച ദേവിയുടെ കോൾ രേഖകൾ പരിശോധിച്ചപ്പോൾ അമ്മാവനെ നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തി. പിന്നീട് അമ്മാവൻ ഫോണിൽ വാടകക്കൊലയാളികളുമായി ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. ഇതോടെയാണ് ഗുഞ്ച ദേവിയുടെയും രണ്ട് വാടകക്കൊലയാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ഒളിവിൽ കഴിയുന്ന ജീവൻ സിങിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പോലീസ് പറഞ്ഞു.

BREAKING NEWS
പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു, 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു; 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026