BREAKING NEWS

സ്പായിലെ കണക്കു നോക്കിയില്ല, യുവതിയെ തട്ടിക്കൊണ്ടു പോയി മൂന്നുദിവസത്തോളം തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ചു, നാലു പവന്റെ സ്വർണം കവർന്നു, അഞ്ചം​ഗ സംഘം പിടിയിൽ

· · 1 min read
Share: Copied!

തൃശൂർ: സ്പായിലെ കണക്കു നോക്കിയില്ലെന്ന പേരി‍ൽ, തൃശൂർ പുതുക്കാട് യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച ആക്രമിച്ച അഞ്ചംഗ സംഘം പിടിയിൽ. മറ്റൊരു കേസുമായി ബന്ധപ്പെട്ട്, അന്വേഷിച്ച് പ്രതികളുടെ വീട്ടിൽ പോലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. തൃശൂർ മനക്കൊടി സ്വദേശിയായ യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്. യുവതിയും ആൺ സുഹൃത്തും കൈകാര്യം ചെയ്തിരുന്ന സ്പാ സെൻററിലെ കണക്ക് നോക്കാൻ എത്താത്തിലെ വൈരാഗ്യത്തിലാണ് തട്ടിക്കൊണ്ടു പോകലെന്നാണ് പോലീസ് പറയുന്നത്.

ക്ലാസ് മുറിയിൽ നിന്ന് കിട്ടിയ ചോക്‌ലേറ്റ് കഴിച്ച നാലു വയസുകാരൻ മയങ്ങിവീണു!! ചോക്‌ലേറ്റിൽ ലഹരിയുടെ അംശമെന്ന് പരിശോധനാ റിപ്പോർട്ട്

സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി മൂന്നുദിവസത്തോളം തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ചു. യുവതിയുടെ കൈവശമുണ്ടായിരുന്ന രണ്ടര പവൻ മാലയും ഒന്നരപ്പവൻറെ വളയും പ്രതികൾ കവർന്നു. തൃശൂർ നായരങ്ങാടി സ്വദേശിയായ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ , കോഴിക്കോട് മേലൂർ സ്വദേശിയായ അഭിനാഷ് പി. ശങ്കർ, ആമ്പല്ലൂർ സ്വദേശിയായ ജിതിൻ ജോഷി, കോഴിക്കോട് മേലൂർ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

ശതകോടീശ്വരന്മാരുടെ എണ്ണം പെരുകുന്നു; ‘സൂപ്പര്‍ ബില്യണയര്‍’മാരില്‍ മൂന്ന് വനിതകള്‍ മാത്രം

മുൻപ് നടന്ന പാലിയേക്കരയിലെ കോഫി ഷോപ്പിലെ ജീവനക്കാരനെ മർദിച്ച കേസ് അന്വേഷണത്തിൻറെ ഭാഗമായി പ്രതികളിലൊരാളുടെ വീട്ടിലെത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ പുറത്തുവന്നത് .പ്രതികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. യുവതിയെ ആക്രമിക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്തവന്നു. കോഫി ഷോപ്പിലെ ജീവനക്കാരനെ പ്രതികളിലൊരാൾ മർദിക്കുന്നതിൻറെ ദൃശ്യവും നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിനിടെയാണ് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവവും പുറത്തുവന്നത്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026