BREAKING NEWS

വീട്ടിൽ രണ്ടര വയസുള്ള മകൻ മാത്രം, യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മൃതദേഹം കണ്ടത് ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഭർതൃപിതാവ്

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ കരിങ്കാളിമ്മൽ ശ്രീജിത്തിന്റെ ഭാര്യ ജിസ്‌ന (24) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി മരിക്കുമ്പോൾ വീട്ടിൽ രണ്ടര വയസുള്ള കുട്ടിമാത്രമാണുണ്ടായിരുന്നത്. കണ്ണൂർ കേളകം സ്വദേശിനിയാണ് യുവതി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഭർതൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്‌നയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറാണ് ജിസ്നയുടെ ഭർത്താവ്. സംഭവത്തിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
രാത്രി നഗ്നനായി വീടുകളിലും കടകളിലുമെത്തും, തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല, ഭീതിയില്‍ നാട്ടുകാര്‍
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: കാലാവധി കഴിഞ്ഞതാണോ എന്ന സംശയം ആവർത്തിച്ച് ആരോഗ്യമന്ത്രി; വിദഗ്ധ സമിതി റിപ്പോർട്ടിനുശേഷം നടപടി
30 Oct 2026
BREAKING NEWS
പശു സമൂഹത്തിന്റെയും മതത്തിന്റെയും തുണയാണ്, പ്രതികളെ ശിക്ഷിച്ചില്ലെങ്കിൽ ഗോമാതാവ് തന്നെ ഇല്ലാതായിപ്പോകും, പശുഹത്യ കേസിൽ മൂന്ന് പേര്‍ക്ക് ജീവപര്യന്ത്യം
30 Oct 2026
BREAKING NEWS
മാഹി പള്ളി പെരുന്നാളിന്റെ റീൽസ് ചിത്രീകരിക്കാനായി പോയ വ്ളോഗർമാർ കാറിടിച്ച് മരിച്ച സംഭവം; ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കൾ, അന്വേഷണ ചുമതല റേഞ്ച് ഡിഐജി ഏറ്റെടുത്തു
30 Oct 2026