ആലപ്പുഴ: ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശിനി രത്നമ്മ കെ.ആർ. (61) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം.
യാത്രയ്ക്കിടെ അബദ്ധത്തിൽ ചെറിയനാട് സ്റ്റേഷനിൽ ഇറങ്ങിയ രത്നമ്മ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതിനിടെ കാൽവഴുതി ട്രാക്കിന് സമീപത്തേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇതിനിടെയാണ് അതുവഴി കടന്നുപോയ മറ്റൊരു ട്രെയിൻ ഇടിച്ചത്.
ഗുരുതരമായി പരിക്കേറ്റ രത്നമ്മ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി അധികൃതർ അറിയിച്ചു.

















































