BREAKING NEWS

ഭാര്യയെയും മൂന്ന് മക്കളെയും കഴുത്തറുത്ത് കൊന്ന് യുവാവ്, പിന്നാലെ ഓടിരക്ഷപ്പെട്ടു, പ്രതിക്കായി തിരച്ചില്‍ ശക്തം

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹിയിലെ സമയ്പുർ ബദ്ലിയിൽ യുവതിയും മൂന്ന് പെൺമക്കളും കൊല്ലപ്പെട്ട നിലയിൽ. യുവതിയുടെ ഭർത്താവാണ്  കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഔട്ടർ നോർത്ത് ഡൽഹിയിലെ എസ്പി ബദ്‌ലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദൻ പാർക്ക് പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം.

ഇവിടെ താമസിക്കുന്ന അനിതയും ഏഴും, അഞ്ചും, മൂന്നും വയസുള്ള മൂന്ന് പ്രായപൂർത്തിയാകാത്ത പെൺമക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം ഇയാൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്.

വീടിന്റെ താഴത്തെ നിലയിലെ ഒരു മുറിയിലായിരുന്നു മൃതദേഹം. ബീഹാറിലെ പട്‌ന ജില്ലയിൽ നിന്നുള്ളവരാണ് ഈ കുടുംബം. യുവതിയുടെ ഭർത്താവ് മുഞ്ചൻ കെവാട്ടിനായുള്ള അന്വേഷണം ഊർജിതമാക്കി. ആസാദ്പൂർ മണ്ടിയിലെ ഒരു പച്ചക്കറി വിൽപ്പനക്കാരനാണ് മുഞ്ചൻ കെവാട്ട്. ക്രൈം സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026